അന്വേഷണത്തിനിടെ നാല് പ്രതികളില്‍ ഒരാളായ ഈജിപ്തുകാരനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും അവരെ പിടികൂടുകയും ചെയ്തു. ഇവര്‍ രണ്ട് പേരും ആഭ്യന്തര വകുപ്പിലെ സുരക്ഷാ വിഭാഗത്തില്‍ സൈനികരായി ജോലി ചെയ്യുന്നവരാണ്. നാലാമത്തെ പ്രതിക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഫിലിപ്പീന്‍ യുവതിയെ മാനഭംഗപ്പെടുത്തിയവരെ പിടികൂടാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ജലീബ് അല്‍ ശുയൂഖിലെ ഫിലിപ്പീന്‍ യുവതി താമസിക്കുന്ന റൂമില്‍ കയറിയ നാല് യുവാക്കള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് സിവില്‍ ഐഡി ആവശ്യപ്പെടുകയും ഇതിനിടയില്‍ മാനഭംഗപ്പെടുത്തുകയുമായിരുന്നു. അക്രമികളില്‍ രണ്ടു പേര്‍ സൈനിക വേഷം ധരിച്ചവരായിരുന്നുവെന്ന് യുവതി പൊലിസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ക്രിമിനല്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് അല്‍ അവദി ഉത്തരവിട്ടിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment