Latest News

വഴിവിട്ട് സ്വാധീനിക്കുന്നവരെ മന്ത്രിമാര്‍ അകറ്റി നിര്‍ത്തണം -യൂത്ത് ലീഗ്

കോഴിക്കോട്:കാര്യസാധ്യത്തിനായി വഴിവിട്ട സ്വാധീനം ചെലുത്തുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താന്‍ യു.ഡി.എഫ്. മന്ത്രിമാര്‍ക്ക് കഴിയണമെന്ന് യൂത്ത്‌ലീഗ്. പി.എം. സാദിഖലിയുടെ അധ്യക്ഷതയില്‍ നടന്ന യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.

ധനമോഹികളുടെയും അധികാര ദുര്‍വിനിയോഗികളുടെയും സ്വാധീനത്തില്‍ ഭരണകാര്യാലയങ്ങള്‍ മറികടക്കരുത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മന്ത്രിമാരെ സഹായിക്കാനുള്ളതാണ്. സ്വയം മന്ത്രിപദം ചമയ്ക്കുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.

യോഗത്തില്‍ ജന.സെക്രട്ടറി സി.കെ. സുബൈര്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. അഡ്വ. എസ്. കബീര്‍, അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, സി.പി.എ. അസീസ്, റഷീദ് ആലായന്‍, പി.എ. ഫിറോസ്, കെ.എം. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.