Latest News

ഹജ്ജ് ക്വാട്ടയിലെ കുറവ്: 34000 ഇന്ത്യന്‍ തീര്‍ഥാടകര്‍ ഒഴിവാക്കപ്പെടും

കോട്ടയ്ക്കല്‍: ഹജ്ജ് ക്വാട്ടയില്‍ സൗദിസര്‍ക്കാര്‍ 20 ശതമാനം കുറവ് വരുത്തിയതോടെ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 34000 ഇന്ത്യന്‍ തീര്‍ഥാടകര്‍ പുറത്താകുമെന്ന് ഉറപ്പായി. കേന്ദ്ര ഹജ്ജ്കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ടവരാണോ സ്വകാര്യ ഗ്രൂപ്പ് വഴി അപേക്ഷിച്ചവരാണോ ഒഴിവാക്കപ്പെടുന്നതെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 

സ്വകാര്യ ഗ്രൂപ്പുകാര്‍ അവരുടെ ക്വാട്ട പൂര്‍ണമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കെ കേന്ദ്ര ക്വാട്ടയില്‍ ഉള്‍പ്പെട്ടവരാകും കൂടുതലായും ഒഴിവാക്കപ്പെടുന്നത്.
തുടര്‍നടപടികള്‍ ആലോചിക്കാന്‍ 13ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി യോഗം ചേരുന്നുണ്ട്. ക്വാട്ട വെട്ടിക്കുറച്ചതിനാല്‍ കേരളത്തില്‍നിന്നുള്ള കുറെ തീര്‍ഥാടകരെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണെന്നാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞത്. 

ഇവരെ എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. നറുക്കെടുപ്പിലൂടെ തന്നെ ഒഴിവാക്കേണ്ടവരെ കണ്ടെത്താനായിരിക്കും കേന്ദ്ര കമ്മിറ്റി നിര്‍ദേശിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ മാസം തന്നെ അതിനുള്ള നറുക്കെടുപ്പുണ്ടാകും.
നിലവില്‍ ഇന്ത്യയുടെ ഹജ്ജ്ക്വാട്ട 1.70 ലക്ഷമാണ്. ഇതില്‍ 1.25 ലക്ഷം സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുള്ളത്. ബാക്കി 45,000 സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്കുള്ളതാണ്. ക്വാട്ടയില്‍ കുറവ് വരുത്തിയതോടെ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. കുറവ് വരുത്തിയ സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഹജ്ജ്കമ്മിറ്റി മുഖേന തിരഞ്ഞടുക്കപ്പെട്ടവര്‍ക്കെല്ലാം അവസരം നല്‍കുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരില്‍ കൂടുതല്‍പേരും നാലുവര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കിയവരും 70 വയസ്സിന് മുകളിലുള്ളവരുമാണ്. ഇവരെ ഒഴിവാക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ പ്രകടിപ്പിച്ചത്.
കേന്ദ്ര കമ്മിറ്റിയുടെ ക്വാട്ടയിലും സ്വകാര്യ ക്വാട്ടയിലും ആനുപാതിക കുറവ് വരുത്തുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ടയില്‍നിന്ന് കൂടുതല്‍പേരെ ഒഴിവാക്കി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നിര്‍ദേശമുയരുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് സ്വകാര്യ ഗ്രൂപ്പുകാര്‍ ഇതിനകംതന്നെ സമ്മര്‍ദതന്ത്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകാരെ മാത്രം ഒഴിവാക്കുന്നതില്‍ നിയമതടസ്സമുള്ളതും കേന്ദ്ര ഹജ്ജ്കമ്മിറ്റിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.