Latest News

സ്‌കൂളിലെ എര്‍ത്തുകമ്പിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കരുളായി: സ്‌കൂളിലെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റ് താളിപ്പാടം എ.എം.എം.യു.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. മൂത്തേടം ചേലക്കടവ് വട്ടോളി സുലൈമാന്‍ അസ്മാബി ദമ്പതിമാരുടെ മകന്‍ ഫര്‍ഹാന്‍ (6) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് സ്‌കൂള്‍വിട്ട സമയത്താണ് അപകടംനടന്നത്. സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍നിന്നുള്ള എര്‍ത്ത്കമ്പിയില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. സ്‌കൂളിന്റെ പിന്‍വശത്താണ് എര്‍ത്തുകമ്പി സ്ഥാപിച്ചിട്ടുള്ളത്.

ഉച്ചഭക്ഷണംകഴിച്ച് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.എര്‍ത്തുകമ്പിയില്‍ പിടിച്ചതിനെത്തുടര്‍ന്ന് ഷോക്കേറ്റ് ഫര്‍ഹാന്‍ നിലത്തുവീണു. കുട്ടി വീണുകിടക്കുന്നതുകണ്ട് സഹപാഠികള്‍ അധ്യാപകരെ വിവരമറിയിച്ചു. ഷോക്കേറ്റതാണെന്നു മനസ്സിലാക്കിയ അധ്യാപകര്‍ മെയിന്‍സ്വിച്ച് ഓഫാക്കിയാണ് വിദ്യാര്‍ഥിയെ എടുത്തത്. ഉടനെ ആസ്​പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

മഴ പെയ്തതിനെത്തുടര്‍ന്നാകാം എര്‍ത്തുകമ്പിയില്‍ വൈദ്യുതി കടന്നതെന്നു പറയുന്നു. അധികൃതരെത്തി സ്‌കൂളിലെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ താലൂക്കാസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം ബുധനാഴ്ച ചാമപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

സുലൈമാന്‍ അസ്മാബി ദമ്പതിമാരുടെ മൂത്ത കുട്ടിയാണ് ഫര്‍ഹാന്‍. സഹോദരങ്ങള്‍ ഫൈമ ജെബിന്‍, ഫിദ ഷെറിന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.