ബിന്ദു ജ്വല്ലറിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മോഷണം നടന്നത്. ജ്വല്ലറിയിലെത്തിയ യുവതികള്‍ ആഭരണങ്ങള്‍ നോക്കുകയും വാങ്ങുകയും ചെയ്തിരുന്നു. ഇവര്‍ പോയതിനുശേഷം ഉച്ചയ്ക്കാണ് ജ്വല്ലറിയിലെ 47.2 ഗ്രാം സ്വര്‍ണം കാണാനില്ലെന്നു ജീവനക്കാര്‍ക്കു മനസിലായത്. ജ്വല്ലറി എംഡി കെ.വി. അഭിലാഷ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദൃശ്യത്തിനു മികവു കുറഞ്ഞതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ല.
മംഗലാപുരം ബല്‍മട്ടയിലെ തനിഷ്‌ക് ജ്വല്ലറിയില്‍നിന്നു ആറുലക്ഷം രൂപ വില മതിക്കുന്ന രണ്ട് വജ്രവളകള്‍ സമാനരീതിയില്‍ യുവതികള്‍ മോഷണം നടത്തിയ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത് അന്വേഷണത്തിനു സഹായകമായി.
കഴിഞ്ഞ മാസം 30ന് ഹൊസങ്കടിയിലെ അറ്റ്‌ലസ് ജ്വല്ലറിയിലും സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം ഇതേരീതിയില്‍ തട്ടിപ്പു നടത്തിയിരുന്നു. ചിത്രങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലും തട്ടിപ്പു സംഘത്തെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വന്‍ കവര്‍ച്ചാസംഘത്തിലെ കണ്ണികളാണ് ഈ സ്ത്രീകളെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കവര്‍ച്ചാ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment