Latest News

തെറ്റയില്‍ ലൈംഗിക വിവാദം ; ഒതുക്കിതീര്‍ത്തത് മന്ത്രി ബാബു : പി.സി ജോര്‍ജ്

തിരുവനന്തപുരം: മന്ത്രി ബാബു ഇടപ്പെട്ട് ഒതുക്കി തീര്‍ത്ത സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ജോസ് തെറ്റയില്‍ ലൈംഗിക വിവാദമെന്നു ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ബിഗ് സ്‌റ്റോറിയിലാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ . 

വിഷയം പറഞ്ഞു തീര്‍ക്കാന്‍ ബാബു ഇടപെട്ടിരുന്നു. തെറ്റയിലും സ്ത്രീയുമായി കരാറുണ്ടാക്കി , എന്നാല്‍ തെറ്റയിലും മകനും കരാര്‍ തെറ്റിച്ചു. അതാണിപ്പോള്‍ പ്രശ്‌നത്തിന് കാരണമായത് . മറ്റുചില കോണ്ഗ്രസ് നേതാക്കളും വിഷയത്തില്‍ ഇടപെട്ടിരുന്നതായി പി.സി ജോര്‍ജ് വെളിപ്പെടുത്തി .

എന്നാല്‍ പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ കെ ബാബു നിരസിച്ചു. ഇത്തരത്തിലൊരു കേസില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ ജോസ് തെറ്റയില്‍ രാജി വെക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ എ ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും പ്രതികരണം മയത്തിലായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.