മെക്‌സിക്കോ: മെക്‌സിക്കോയിൽ അടുത്ത മേയർ പൂച്ചയായിരിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. നഗരത്തിലെ പ്രമുഖ മേയർ സ്ഥാനാർത്ഥികളെല്ലാം ഈ പൂച്ച ഭയത്തിലാണ്.
ഓറഞ്ച് നിറത്തിലുള്ള കണ്ണുകളും കറുപ്പും വെളുപ്പും നിറഞ്ഞ നിറവുമുള്ള ഈ പൂച്ച സിക്കോയിലെ കിഴക്കൻ പ്രദേശമായ സലാപ്പയിലാണ് മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
" എലികൾക്ക് വോട്ട് കൊടുത്തു മടുത്തോ, എങ്കിൽ പൂച്ചയ്ക്ക് വോട്ട് കൊടുക്കൂ" എന്നാണ് മോറിസിന്‍റെ മുദ്രാവാക്യം. എല്ലാ രാഷ്ട്രീയക്കാരെയും പോലെ പരമാവധി സമയത്ത് ഉറങ്ങുകയും തിന്നുകയും മാത്രമാണ് താനും ചെയ്യുന്നതെന്ന് മോറിസ് സോഷ്യൽ നെറ്റ്വർക്കിലൂടെ സമ്മതിക്കുന്നു. പത്ത്മാസം പ്രായമുള്ള ഈ പൂച്ചയുടെ ഉടമയുടെ സെർജിയോ കമാച്ചോയാണ്. ഒരു രാഷ്ട്രീയക്കാരന്‍റെ പ്രൊഫൈലിന് ചേരുന്ന പ്രൊഫൈലാണ് സോഷ്യൽ നെറ്റ്വർക്കിൽ മോറിസിനുള്ളതെന്ന് കമാച്ചോ പറയുന്നു.
രാഷ്ട്രീയക്കാരുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളിൽ മനംമടുത്ത് കമാച്ചോയും സുഹൃത്തുക്കളും ചേർന്ന് മോറിസിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ജൂലൈ ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മോറിസിനെ പോലെ ഒട്ടനവധി വളർത്തു മൃഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...


No comments:
Post a Comment