ഐപിഎല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായതോടെ ക്രിക്കറ്റ്താരം ശ്രീശാന്ത് എന്നും വാര്‍ത്തയില്‍ ഇടം നേടുന്നു.ഒടുവില്‍ ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കുന്ന കാര്യമാണ് പ്രത്യേകമായി വാര്‍ത്തയായത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത് ശ്രീശാന്താണ്. മികച്ചൊരു പ്രണയകഥയാണ് ശ്രീക്കായി ഒരുക്കുന്നത്. ജുലൈ ആദ്യത്തില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു തീരുമാനം. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മിക്കതും വിദേശത്താണ്. ചിത്രീകരണം ലണ്ടനില്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ പ്ലാന്‍ .
എന്നാല്‍ ഇതൊക്കെ നടക്കണമെങ്കില്‍ കോടതി കനിയണം. കേസിന്‍റെ ഭാഗമായി ശ്രീയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ വിദേശയാത്ര സാധ്യമല്ല. കോടതി ജാമ്യം അനുവദിച്ചെങ്കിലും വിദേശയാത്രയ്ക്ക് അനുമതിയില്ല. അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ട് ശ്രീശാന്തിന് നല്‍കിയിട്ടുമില്ല. ഇനി ജാമ്യത്തില്‍ ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കണം. ഇതിനായുള്ള നീക്കങ്ങള്‍ ശ്രീശാന്ത് നടത്തിത്തുടങ്ങിയെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
കോടതി ശ്രീശാന്ത് പാസ്‌പോര്‍ട്ട് അനുവദിച്ചാല്‍ ഉടന്‍തന്നെ സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകുകയാവും ആദ്യം ചെയ്യുക. നേരത്തെ തന്നെ ഈ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പൊലീസ് പിടിയിലാകുന്നത്. അറസ്റ്റ് വാര്‍ത്ത വന്നതോടെ ശ്രീശാന്തിനെ കൈതപ്രത്തിന്‍റെ ചിത്രത്തില്‍ നിന്നും സര്‍ക്കാറിന്‍റെ ലോട്ടറി പരസ്യത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ശ്രീശാന്തിനെ ബാലചന്ദ്രകുമാര്‍ തന്‍റെ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല. വൈകിയാലും ശ്രീശാന്തിനെ കൊണ്ടു തന്നെ ഈ ചിത്രം ഷൂട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിനിമാഷൂട്ടിങ്ങും തിരക്കുമൊക്കെയായി ശ്രീശാന്തിന്‍റെ വിവാഹം വൈകുമെന്നാണ് സൂചന. ഓണത്തിന് നടത്താനാണ് വീട്ടുകാര്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഇതു വൈകുമെന്നാണ് വിവരങ്ങള്‍ . രണ്ടുമാസംകൊണ്ട് വിപുലമായി ഒരുക്കങ്ങള്‍ നടത്താനും സാധിക്കില്ല, ജയ്പൂര്‍ രാജകുമാരിയെയാണ് ശ്രീശാന്ത് വിവാഹം കഴിക്കാന്‍ പോകുന്നത്. രാജകീയ പ്രൗഢിയോടെ വിവാഹം നടത്തുമ്പോള്‍ അതിന്‍റെതായ താമസവും ഉണ്ടാകും. എന്നാല്‍ അധികം വൈകാതെ വിവാഹം നടത്താനുള്ള നീക്കങ്ങള്‍ ആണ് നടന്നുവരുന്നത്.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News,sports,sreesanth,
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്കോട്: മുഹിമ്മാത്ത് ഹാന്റി ക്രാഫ്റ്റ് വിദ്യാര്ത്ഥികള് നിര്മ്മിച്ച വിവിധ തരം ഉല്പന്നങ്ങളുടെ പ്രദര്ശനവും വിപണിയും മുഹിമ്മാത്ത് ...
-
മലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറല് വിഭാഗത്തില് നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര് പാസ്പോര്ട്ടും വെള്ള പശ്ചാത്തലത്തിലെ ഒരു ഫോട്ടോയും ...
-
ഒറ്റപ്പാലം: ഖുര്ആനിക ആശയങ്ങളുടെ കാവ്യാവിഷ്കാര ഗ്രന്ഥമായ അമൃതവാണി മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന് നായര് അന്തരിച്ചു. വാര്ധക്...
-
ഉദുമ: ദുബൈ എയര്പോര്ട്ടില് മരിച്ച ഉദുമ പാക്യരയിലെ ഷാഫിയുടെ മൃതദേഹം വന്ജനാവലിയുടെ സാന്നിദ്ധ്യത്തില് പാക്യാര ജുമാ മസ്ജിദ് കബര്സ്ഥാനില്...
-
മംഗലാപുരം: കഴിഞ്ഞദിവസം സൂരിഞ്ചയില് മരിച്ച അബ്ദുര്റഹ്മാന് മുസ് ലിയാരുടെ രണ്ടു മക്കളെ അല്മദീന ഏറ്റെടുത്തു. അഫ്റാസ് (8), അഫ്റ (6) എന...

No comments:
Post a Comment