Latest News

ജോസ് തെറ്റയില്‍ രാജി വെക്കേണ്ടെന്ന് ജനദാതള്‍ (എസ്)

കൊച്ചി: ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജി വെയ്‌ക്കേണ്ടെന്ന് ജനദാതള്‍ എസിന്റെ യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തെറ്റയില്‍ രാജിവെയ്‌ക്കേണ്ടെന്ന അഭിപ്രായം ഉയര്‍ന്ന

മുന്‍ കാലങ്ങളില്‍ ഇത്തരത്തില്‍ ആരോപണ വിധേയരായവര്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചിട്ടില്ലെന്നാണ് പാര്ട്ടി നല്കുന്ന വിശദീകരണം. ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ അറിയിക്കും. ഇതിനായി മാത്യു ടി തോമസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെറ്റയിലിന് രാഷ്ട്രീയവും നിയമപരവുമായ പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്ന് മാത്യ ടി തോമസ് പറഞ്ഞു.

ജോസ് തെറ്റയിലിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയരായ എം.എല്‍.എ മാര്‍ രാജി വെച്ച കീഴ് വഴക്കമില്ല. അതിനാലാണ് ജോസ് തെറ്റയില്‍ രാജി വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് അടിയന്തര ജനദാതള്‍ എസ് യോഗത്തില്‍ തീരുമാനിച്ചത്.

സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് തെറ്റയിലിന്റെ രാജി വൈകുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചാലുടന്‍ തെറ്റയില്‍ രാജിവെയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.


Keyword:kochi,kerala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.