വിവിധ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളാണ് യൂ ട്യൂബിലൂടെയും പ്രചരിക്കുന്നത്. ജോസ് തെറ്റയില്‍ സ്‌കാന്‍ഡല്‍ എന്ന ടൈറ്റിലിലാണ് യൂ ട്യൂബില്‍ ഈ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവാണെങ്കിലും നിരവധി പേരാണ് യൂ ട്യൂബില്‍ ഇത് കാണുന്നത്. ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വിഷ്വലുകള്‍ മുതല്‍ നാല് മിനുറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വരെ വിവിധ പേരുകളിലായി അപ് ലോഡ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമേ ഈ ദൃശ്യങ്ങള്‍ കാണാന്‍ പാടുള്ളൂവെന്ന നിബന്ധനയോടെയാണ് ദൃശ്യങ്ങളില്‍ ചിലത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടാതെ തെറ്റ് ചെയ്തിട്ടില്ലെന്ന തെറ്റയിലിന്റെ പ്രസ്താവനകളും യൂ ട്യൂബിലുണ്ട്.
അതേസമയം ദൃശ്യങ്ങള്‍ കണ്ടവരുടെ കമന്റുകളും രസകരമാണ്. ഇരുവരും ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ ഒളിക്യാമറ വഴി ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പരസ്യപ്പെടുത്തിയ യുവതിയാണ് കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നതെന്ന് വാദിക്കുന്നു. എന്നാല്‍ പരസ്പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതിലെന്താണ് തെറ്റെന്ന് ചോദിച്ചവരും കുറവല്ല. മുഴുവന്‍ ദൃശ്യങ്ങളും അപ്‌ലോഡ് ചെയ്യണമെന്ന അപേക്ഷയും കമന്റ്‌സിന്റെ കൂട്ടത്തിലുണ്ട്. എന്തിനും ഏതിനും മുറവിളി കൂട്ടുന്ന ഡിവൈഎഫ്‌ഐക്കാര്‍ എവിടെ എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment