പുലര്‍ച്ചെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. വീട്ടിലേക്ക് ഫോണ്‍വിളിച്ച് മകനെ വരുത്തി തുക കൈമാറിയ ശേഷമാണ് രാംനാഥിനെ മോചിപ്പിച്ചത്.
കഞ്ചാവ് കേസില്‍ കര്‍ണാടകയിലെ ബണ്ട്വാളിനടുത്ത കന്യാനയില്‍ അറസ്റ്റിലായ കാലിയ റഫീഖ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. കഞ്ചാവ് കടത്ത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്ന സംശയത്തെത്തുടര്‍ന്ന് കന്യാനയിലെ ജീപ്പ് ഡ്രൈവര്‍ സിദ്ദിഖിനെ കുത്തിപ്പരിക്കേല്പിച്ചാണ് കാലിയ കേരളത്തിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സിദ്ദിഖിന് കുത്തേറ്റത്. ജൂണ്‍ ആദ്യവാരത്തിലാണ് കാലിയ കന്യാനയില്‍ പോലീസ് പിടിയിലായത്. 20,000 രൂപയുടെ കഞ്ചാവും പിടിച്ചെടുത്തിരുന്നു.
കാലിയയെയും കൂട്ടരെയും പിടിക്കാന്‍ കേരള-കര്‍ണാടക പോലീസ് സംഘം ശ്രമം തുടങ്ങി. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാലിയ കര്‍ണാടകയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുമ്പള ഇന്‍സ്‌പെക്ടര്‍ സിബി തോമസിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെ 2011 ജൂണില്‍ കര്‍ണാടക പോലീസിന്റെ കൈയില്‍നിന്ന് ഉപ്പളയില്‍വെച്ച് കാലിയ രക്ഷപ്പെട്ടിരുന്നു. പിന്നീട് പിടിയിലായെങ്കിലും ജയില്‍ ചാടി. ജയില്‍ ചാടിയ കാലിയയെ കാസര്‍കോട് പോലീസാണ് പിടിച്ചത്. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നതും ജാമ്യത്തിലിറങ്ങി മുങ്ങുന്നതും കാലിയയുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment