ബ്യൂട്ടി പാര്‍ലറിലെ യുവതിയുമായുള്ള നര്‍മസല്ലാപം ഒടുവില്‍ കൂട്ട അടിയില്‍ കലാശിച്ചു
ആലപ്പുഴ : ബ്യൂട്ടി പാര്‍ലറിലെ യുവതിയുമായുള്ള നര്‍മസല്ലാപം ഒടുവില്‍
സല്ലപിക്കാനെത്തുന്നവരുടെ കൂട്ട അടിയില്‍ കലാശിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍
നഗരത്തില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ച് വരുന്ന
ബ്യൂട്ടി പാര്‍ലറിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സംഭവം അരങ്ങേറിയത്.
പാര്‍ലര്‍
പ്രവര്‍ത്തിക്കുന്ന കെട്ടിടയുടമയുടെ വാഹനത്തിലെ അവിവാഹിതനായ ഡ്രൈവറും
സമീപത്തുള്ള ഇന്‍റര്‍നെറ്റ് കഫേയുടെ ഉടമസ്ഥനായ വിവാഹിതനും ഒരേസമയം
ബ്യൂട്ടി പാര്‍ലറില്‍ സന്ദര്‍ശനത്തിനെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക്
കാരണമെന്ന് പറയുന്നു. ഇന്നലെ യുവതി അകത്തുള്ളപ്പോള്‍ ഡ്രൈവര്‍ പാര്‍ലറില്‍
കയറി കതകടച്ചതാണ് മറ്റൊരു ഇടപാടുകാരനായ കഫേയുടമയെ ചൊടിപ്പിച്ചതത്രെ.
ഈ
സമയം പാര്‍ലറിലറില്‍ മറ്റാരും ഇല്ലായിരുന്നുവെന്നും പറയുന്നു.
ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനും കയ്യാങ്കളിയിലും
കലാശിച്ചത്. മര്‍ദ്ദനത്തിന്റെ തീവ്രത കൂടിയപ്പോഴാണ് ഡ്രൈവര്‍
കെട്ടിടത്തിന്‍റെ ഓഫീസിനു സമീപം കിടന്ന തടിക്കഷണം ഉപയോഗിച്ച് കഫേ ഉടമയെ
തലക്കടിച്ച് മുറിവേല്‍പ്പിച്ചത്. സംഭവം കൊഴുത്തപ്പോള്‍ സമീപ കടകളില്‍
നിന്നുള്ളവരും റോഡിലൂടെ യാത്ര ചെയ്തവരും ഓടിയെത്തി.
ഇതറിഞ്ഞ പോലീസും
സംഭവ സ്ഥലത്തെത്തി. നടന്നത് യുവതിയെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് ഒടുവില്‍
മനസിലായപ്പോള്‍ പോലീസും തിരികെ പോയി. എന്നാല്‍ തലയ്ക്ക് മുറിവേറ്റ കഫേ
ഉടമ ആശുപത്രിയില്‍ പോയി ചികില്‍സ തേടുകയും സംഭവത്തിനു ശേഷം ഡ്രൈവര്‍
മുങ്ങിയതായും പറയുന്നു. സംഗതി എന്തായാലും പാര്‍ലറിലെ യുവതി ഇതൊന്നും അറിഞ്ഞ
മട്ടില്ല. പാര്‍ലര്‍ ഉടമ സ്ഥലത്തെത്തിയപ്പോള്‍ സംഭവത്തിന്‍റെ കിടപ്പ്
മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National
News, Gulf News, Health News, Educational News, MalabarFlash, Malabar
Vartha, Malabar News, Malayalam News, Kannur News, Calicut News,
Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...


No comments:
Post a Comment