Latest News

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയതിനെതിരെ വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ് വയസ്സാക്കി കുറച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലവിലുള്ള നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധവും നിയമസഭയോടുമുളള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

2006ലെ ശൈശവ വിവാഹനിരോധനനിയമപ്രകാരം ഇരുപത്തിയൊന്ന് വയസ്സ് തികയാത്ത പുരുഷനും പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുളള വിവാഹം കുറ്റകരമാണ്. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ കഠിന തടവ് ലഭിക്കാം. നിയമവിരുദ്ധമായ ഉത്തരവിറക്കിയ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ചീഫ് സെക്രട്ടറി നടപടിയെടുക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുളള ഇത്തരം വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും വി.എസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സാക്കിയുള്ള ചട്ടം നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. പതിനെട്ട് തികയാതെ വിവാഹം ചെയ്തവര്‍ക്കും ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.