Latest News

തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ ആത്മഹത്യ ചെയ്തു

ബാങ്കുറ: ശ്രീനഗറിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട അദൈ്വത നന്തിയുടെ ഭാര്യ പിയു (20) ആണ് മരിച്ചത്. ഭര്‍ത്താവിന്റെമരണ വാര്‍ത്തയറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്വയം തീവെക്കുകയായിരുന്നു. വീട്ടുകാര്‍ പിയുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രായമായ അഛനും മുത്തശ്ശിയുമാണ് അദൈ്വതിന്റെവീട്ടിള്ളത്. അദൈ്വതിന്റെസഹോദരനും സൈന്യത്തിലാണ്. അദൈ്വതിന്റെമൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. തിങ്കളാഴ്ച ശ്രീനഗറില്‍ സേനാ വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അദൈ്വതുള്‍പെടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.