Latest News

ദുരിതബാധിതന്റെ തോളിലിരുന്ന് ടിവി റിപ്പോര്‍ട്ടിംഗ്: മാധ്യമപ്രവര്‍ത്തകന്റെ ജോലി തെറിച്ചു

ഡെറാഡൂണ്‍: രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡിലെ പ്രളയം ദുരിതത്തിലകപ്പെട്ട ഒരാളുടെ തോളിലിരുന്ന് റിപ്പോര്‍ട്ട് ചെയ്ത ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്റെ ജോലി തെറിച്ചു. ഹിന്ദി വാര്‍ത്താ ചാനലായ ന്യൂസ് എക്‌സ്പ്രസിന്റെ ഡെറാഡൂണ്‍ റിപ്പോര്‍ട്ടര്‍ നാരായണ്‍ പ്രഗ്യാനെയാണ് ചാനല്‍ പുറത്താക്കിയത്.

പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ ഡെറാഡൂണിലെ ബിന്‍ഡാല്‍ മേഖലയില്‍ വെള്ളത്തിലിറങ്ങാതെ ദുരിതബാധിതന്റെ തോളിലിരുന്നുള്ള റിപ്പോര്‍ട്ടിംഗാണ് നാരായണ്‍ പ്രഗ്യാന് വിനയായത്. ചാനല്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തില്ലെങ്കിലും ദൃശ്യങ്ങള്‍ കിട്ടിയ ഇയാളുടെ ഒരു സുഹൃത്ത് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. സംഭവം വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ചാനലിന്റെ നടപടി. റിപ്പോര്‍ട്ടറുടെ പെരുമാറ്റം ചാനലിന്റെ സംസ്‌കാരത്തിന് എതിരാണെന്നും മനുഷ്യത്വഹീനമാണെന്നും ചാനല്‍ വ്യക്തമാക്കി. അതേസമയം തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നീക്കത്തിന് പിന്നിലെന്ന് നാരായണ്‍ പ്രഗ്യാന്‍ ആരോപിച്ചു.

സ്ഥലത്ത് എത്തിയ താന്‍ പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും റേഷന്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കിക്കൊടുക്കാന്‍ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ അവരില്‍ ഒരാളുടെ തോളില്‍ കയറുകയായിരുന്നെന്നുമാണ് നാരായണ്‍ പ്രഗ്യാന്റെ വിശദീകരണം.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.