Latest News

ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം രാജീവ് ശുക്ല രാജിവെച്ചു

മുംബൈ: വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് പ്രതിരോധത്തിലായ ബിസിസിഐയ്ക്ക് വീണ്ടും തിരിച്ചടി. ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജീവ് ശുക്ല രാജിവെച്ചു. വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ശുക്ല രാജിവെച്ചത്. കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറിയും ട്രഷററും രാജിവെച്ചിരുന്നു.

ഞായറാഴ്ച ബിസിസിഐയുടെ അടിയന്തര യോഗം നടക്കാനിരിക്കെയാണ് ശുക്ല രാജിവെച്ചത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയുമാണ് രാജിവെച്ചത്. ശ്രീനിവാസന്റെ മരുകമകനും ചെന്നൈ സൂപ്പര കിങ്‌സ് സിഇഒയുമായ മെയ്യപ്പനെ വാതുവെപ്പിന്റെ പാശ്ചാത്തലത്തില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെ ുതടര്‍ന്നാണ് ശ്രീനിവാസന്റെ രാജിക്കായി മുറവിളി ഉയര്‍ന്നത്. എന്നാല്‍ സ്ഥനമൊഴിയില്ലെന്ന് വ്യക്തമാക്കിയ ശ്രീനിവാസന്‍ വ്യക്തമാക്കിയതോടെ സമ്മര്‍ദ്ദത്തിലാക്കാനായാണ് അംഗങ്ങള്‍ രാജിവെച്ചത്.

വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് അംഗങ്ങളില്‍ ആരംഭിച്ച് അന്വേഷണം ഇപ്പോള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തിനില്‍ക്കുകയാണ്.

വിന്ദു ധാരാസിംഗ് ബിസിസിഐയുടെ മുതിര്‍ന്ന അംഗവുമായി സംസാരിച്ചതിന്റെ ശബ്ദരേഖ മുംബൈ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കഴിഞ്ഞ ലോകകപ്പിലും വാതുവെപ്പില്‍ വിന്ദു ഇടപെട്ടതായിട്ടാണ് വിവരം. ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് ഐസിസി മുന്നറിയിപ്പ് തന്നിരുന്നതായി ഗുരുനാഥ് മെയ്യപ്പന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

സീസണ്‍ 6 ആരംഭിക്കുന്നതിന് മുന്‍പായി വാതുവെപ്പ് ഇടനിലക്കാരില്‍ നിന്നും അകന്നു നില്‍ക്കണമെന്നാണ് ഐസിസി മെയ്യപ്പന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

വിന്ദു ധാരാ സിംഗിനെ പോലെയുള്ളവരുമായി അകലം സൂക്ഷിക്കാന്‍ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മെയ്യപ്പനെ ഉപദേശിച്ചിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിച്ചുവെന്ന കാര്യം മെയ്യപ്പന്‍ വിന്ദു ധാരാ സിംഗിനെ അറിയിച്ചിരുന്നു.

മെയ്യപ്പന് ഉപദേശം നല്‍കിയ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താന്‍ മുംബൈ പോലീസ് തയ്യാറായിട്ടില്ല.

നിര്‍ണായക തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് അരുണ്‍ജെയ്റ്റിലി പറഞ്ഞു. ഒരു ദിവസം കാത്തിരിക്കൂ. നിര്‍ണായക തീരുമാനം ഉടനുണ്ടാകുമെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിസിസിഐ അടിയന്തര യോഗം ഞായറാഴ്ച്ച ചെന്നൈയില്‍ നടക്കും. രാവിലെ 11നാണ് യോഗം.വൈസ് പ്രസിഡന്റ് ശിവ്‌ലാല്‍ യാദവാണ് ഇക്കാര്യമറിയിച്ചത്.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഗുരുനാഥ് മെയ്യപ്പന്റെയും വിന്ദു ധാരാസിംഗിന്റെ പോലീസ് കസ്റ്റഡി ജൂണ്‍ 3 വരെ നീട്ടിയിരുന്നു. മുംബൈ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും തുടര്‍ന്നും ചോദ്യം ചെയ്യേണ്ടത് കേസിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണെന്ന മുംബൈ പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.