Latest News

മമ്മൂട്ടിയുടെ ചെറുപ്പത്തിന്റെ രഹസ്യമറിയണം

സലീം അഹമ്മദിന്റെ പുതിയ ചിത്രം കുഞ്ഞനന്തന്റെ കട’ യില്‍ നായികയായി അഭിനയിക്കുന്ന റേഡിയോ ജോക്കി നൈല ഉഷയ്ക്കൊരു ആഗ്രഹം, നായകന്‍ മമ്മൂട്ടിയുടെ ചെറുപ്പത്തിന്റെ രഹസ്യമറിയണം. ‘ഞാന്‍ മമ്മൂക്കയോടു ചോദിച്ചിട്ടുണ്ട്, ഇത്ര ചെരുപ്പമായിരിക്കുന്നത് വല്ല ലേഹ്യം കഴിച്ചിട്ടാണോ എന്ന്. മമ്മൂക്കയ്ക്ക് ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടെന്നാണല്ലോ നമ്മള്‍ പറയാറ്. അല്ലാതെ മമ്മൂക്കയുടെ പ്രായത്തിന്റെ കാര്യമൊന്നും നമുക്ക് ചിന്തിക്കാനേ പറ്റില്ലല്ലോ. 

ഇപ്പോഴത്തെ യുവാക്കളെക്കാള്‍ എത്രയോ സ്റ്റൈലിഷാണ് മമ്മൂക്കയെന്നും നൈല ഉഷ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നൈല ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞനന്തന്റെ കടയുടെ ഷൂട്ടിംഗ് മികച്ച അനുഭവമായിരുന്നു. മമ്മൂട്ടിയുമൊത്ത് അഭിനയിക്കുക എന്നത് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. എന്നാല്‍ ലോക്കേഷനില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഷൂട്ടിംഗിനിടെ മമ്മൂട്ടിയാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും തോന്നിപ്പിച്ചില്ലെന്നും നൈല പറഞ്ഞു.

ഇപ്പോള്‍ തന്നെ കാണുന്ന എല്ലാവര്‍ക്കും ചോദിക്കാനുള്ളത് മമ്മൂട്ടി എങ്ങനെ ഉണ്ടായിരുന്നു എന്നാണ്. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചു എന്നതും വലിയ സംഭവമായിരിക്കുകയാനെന്നും നൈന പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.