മെസ്സിയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ 35 ഗോളുകളായി. ഇതോടെ അര്‍ജന്‍റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഹെര്‍നാന്‍ ക്രെസ്‌പോയ്‌ക്കൊപ്പം മെസ്സി രണ്ടാമതെത്തി. 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയാണ് അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ മെസ്സി ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചപ്പോള്‍ ഏകപക്ഷീയമായ 4 ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കാനും ഇതോടെ അവര്‍ക്കായി. അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സിയുടെ മൂന്നാമത്തെ ഹാട്രിക്കാണ് ഗ്വാണ്ടിമാലയ്‌ക്കെതിരെ പിറന്നത്.

പെനാല്‍റ്റി ഏരിയക്ക് പുറത്തുവെച്ച് പതിനഞ്ചാം മിനിറ്റില്‍ ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് മെസ്സി തന്റെ ആദ്യ ഗോള്‍ നേടിയത്. 35-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ 12 മീറ്റര്‍ അകലെ നിന്നായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment