ഇപ്പോള്‍ വീട്ടുടമസ്ഥയായ സ്റ്റാഫൈന്‍ ഡര്‍ക്കിയുടെ സംരക്ഷണത്തിലാണ് ട്യൂസി. അമ്മയുടെ ചൂട് നല്‍കാനായി പുതപ്പിനുള്ളിലാണ് ട്യൂസിയെ സംരക്ഷിക്കുന്നത്. വ്യത്യസ്ഥമായ ട്യൂസിയെ കാണാന്‍ സ്റ്റാഫൈന്റെ വീട്ടിലിപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണ്.
സാധാരണ രണ്ട് തലകളുമായി ജനിക്കുന്ന മൃഗങ്ങള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ജീവിക്കുക. ശ്വസന തകരാറുകള്‍ കാരണമാണ് ഇവയ്ക്ക് പെട്ടന്ന് മരണം സംഭവിക്കുന്നത്. 2011 ലും 2012 ലും ലോകത്ത് രണ്ട് തലകളുമായി പൂച്ചകള്‍ ജനിച്ചിരുന്നെങ്കിലും ഏതാനും മണിക്കൂറുകളും ദിവസങ്ങളും മാത്രമായിരുന്നു അവയുടെ ആയുസ്. എന്നാല്‍ അപൂര്‍വ്വമായി ചിലത് ദീര്‍ഘകാലം ജീവിക്കുകയും ചെയ്യുന്നു. ട്യൂസിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
രണ്ട് തലകളുമായി ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ പൂച്ചയാണ് ഫ്രാങ്ക്‌ലൂയി. ഇപ്പോള്‍ ഫ്രാങ്ക് ലൂയിക്ക് 12 വയസ് പിന്നിട്ടു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ട്യൂസിയും ദീര്‍ഘനാള്‍ ജീവിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment