Latest News

ഒരു വയസുകാരി സ്മാർട്ട് ഫോൺ വഴി വാങ്ങിയത് കാർ

ന്യൂയോർക്ക്: ഒരു വയസുകാരി അച്ഛന്രെ സ്മാർട്ട് ഫോൺ കൊണ്ടു കളിച്ചു കളിച്ച് ഓർഡർ കോടുത്തത് കാറിന്.

ഓറിഗണിലെ പോർട്ട്‌ലാൻഡിലുള്ള പോൾ സ്റ്റൗട്ട് തന്രെ സ്മാർട്ട് ഫോണിൽ കാർ വാങ്ങിയതിലുള്ള ഇ-ബേ അനുമോദന സന്ദേശം വായിച്ച് ആദ്യം ഞെട്ടി. 1962 മോഡൽ ഓസ്റ്റിൽ ഹീലിസ്പ്രൈറ്റ് കാർ ഓൺലൈനിൽ ട്രേഡിംഗ് വഴി ഒരു വയസ്സുള്ള മകൾ സൊറെല്ലയാണ് വാങ്ങിയതെന്ന് അദ്ദേഹം അന്വേഷണത്തിൽ കണ്ടെത്തി. വില 225 ഡോളർ മാത്രം. അവൾ ഏതായാലും 38000 ഡോളർ വിലയുള്ള പോർഷ് കാറിനല്ലല്ലോ ഓർഡർ കൊടുത്തതെന്ന് ആശ്വാസം കൊള്ളുന്നു പോൾ.

കാർ വിൽക്കാനൊന്നും പോൾ സ്റ്റൗട്ട് തയ്യാറല്ല. മകൾ ആദ്യം വാങ്ങിയ കാറല്ലേ. അവൾക്ക് 16 വയസാകുന്പോൾ അത് സമ്മാനമായി നൽകാം- അദ്ദേഹം പറയുന്നു.

ഏതായാലും ഇനി സ്മാർട്ട് ഫോൺ കുഞ്ഞിന് കളിപ്പാട്ടമായി നൽകി കാറും ബസുമൊന്നും വാങ്ങാൻ ഒരുക്കമല്ല പോൾ. ഫോണിന് പാസ്‌വേഡ് ഏർപ്പെടുത്തി. ഓൺലൈൻ ട്രേഡിംഗിനുള്ള ആപ്ളിക്കേഷൻ ഫോണിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.





Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.