Latest News

പ്രകോപിപ്പിച്ചോളൂ...ഞങ്ങള്‍ പ്രകോപിതരാകില്ല

സോഷ്യല്‍ മീഡിയകളില് പ്രവാചകനെ അപകീര്ത്തിപ്പെടുത്തുന്നതരത്തിലുള്ള പരാമര്‍ശങ്ങളും ചിത്രങ്ങളും പോസ്റ്റ്‌ചെയ്തതിനെതിരെ കുമ്പളയില് ഉടലെടുത്ത പ്രതിഷേധം പലപ്രദേശങ്ങളിലേക്കും, അക്രമങ്ങളിലേക്കുപോലും എത്തിപ്പെട്ടിരിക്കുന്നു.

ഒരു സംഘമാളുകള്‍ മൗനജാഥനടത്തി കൊണ്ട് ആരംഭിച്ച ഈപ്രതിഷേധം വഴി തടയലിലേക്കും, ആരാധനാലയത്തിന് നേരെയുള്ള കല്ലേറിലേക്കും, അക്രമത്തിലേക്കും തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കല്‍ വരെ എത്തി നില്‍ക്കുന്നു. വൈകാരികമായ ഇത്തരം നടപടികള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെതിരെ ആരോപിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയെ സാധൂകരിക്കുന്ന വിധമുള്ളതായിരിന്നുവെന്നത് അത്യന്തം ഖേദകരമാണ്.
.
പ്രവാചകന് നേരെയും, ഇസ്‌ലാമിന് നേരെയുമുള്ള ഇത്തരം തോന്നിവാസങ്ങള്‍ ഇന്നോ, ഇന്നലെയോ തുടങ്ങിയ ഒന്നല്ല. എന്ന് മാത്രമല്ല ഇന്നത്തോടെ അവസാനിക്കുന്ന ഒന്നുമല്ല .മുഹമ്മദ് നബി (സ) യുടെ മുതുകില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ടതു തൊട്ടു നബി (സ) യുടെ മരണാന്തരം കള്ളപ്രവാചകന്മാരുടെ ആഗമനവും തുടങ്ങികാലാന്തരത്തില് വിവധ രൂപങ്ങളില്‍, ഭാവങ്ങളില്‍, ഇസ്‌ലാമിന്റെ ആശയവും അസ്ഥിത്വത്തവും അസ്വസ്ഥമാക്കിയിരുന്ന വ്യക്തികളില്‍ ,സമൂഹങ്ങല്‍ നിന്നൊക്കെ ഇത്തരം അവഹേളനങ്ങളും അക്രമങ്ങളും ഇസ്‌ലാമിന് നേരെ ഉണ്ടായിട്ടുണ്ട്. ഒരു ഒത്തു തീല്‍പ്പിന് നില്‍ക്കാന് ഇടം നല്‍കാത്ത ഇസ്‌ലാം ഉയര്ത്തുന്ന അധാര്‍മ്മികതയോടുള്ള സന്ധിയില്ലാ സമരം, സകലമാന ചൂഷണത്തിനെതിരെയും ഇസ്‌ലാം ഉയര്‍ത്തുന്ന വെല്ലുവിളി, ഇതൊക്കെ പലര്‍ക്കും വല്ലാത്ത ചൊറിച്ചില്‍ നല്‍കുന്നുണ്ട് .
.
പ്രത്യേകിച്ചും കാസര്‍കോട്ടെ മുസ്‌ലിം സമുദായതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതുല്യമായ സാഹോദര്യ ബന്ധവും ഇവിടുത്തെ സംഘ് പരിവാര്‍ശക്തികളെ അസ്വസ്തമാക്കുക തന്നെ ചെയ്യുന്നുണ്ട്. അവരുടെ ലക്ഷ്യം ഇസ്‌ലാമിനെ അക്രമത്തിന്റെയും അരാജകത്വത്തിന്റേയും മതമാണ് എന്ന് തെറ്റിധരിപ്പിക്കലാണ്. അതിനു വേണ്ടി അവര്‍ മുസ്‌ലിം വൈകാരികതയെ ഉണര്‍ത്താന്‍ പറ്റുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു.
ജില്ലയില്‍ ആഘോഷങ്ങള്‍ അടുക്കുമ്പോള്‍ കലാപങ്ങള്‍ അഴിച്ചു വിടുന്നതിനു പിന്നിലുള്ള മന:ശാസ്ത്രവും ഇതു തന്നെയാണു. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ നേര്‍ക്ക് കല്ലെറിഞ്ഞ് പരിഭ്രാന്തി പരത്തിയതും വഴിയില്‍ കാത്ത് നിന്ന് ഒരുയുവാവിനെ കൊലപ്പെടുതിയതും ഇതേ ലക്ഷ്യത്തോടുകൂടിയാണ്. ഒരു വര്‍ഷം മുമ്പ് റിഷാദ് എന്നചെറുപ്പക്കാരനെ കൊലപ്പെടുത്താനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാബിത്തിനെ അരുംകൊല ചെയ്യാനും മുസ്‌ലിംകള്‍ പവിത്രമായി കാണുന്ന റംസാനിനൊട് അടുത്തദിവസം തന്നെ തിരഞ്ഞെടുത്തതിനു പിന്നിലുളള ലക്ഷ്യവും മുസ്‌ലിം വൈകാരികത ഉണര്‍ത്തുക എന്നതല്ലാതെ മറ്റൊന്നല്ല.
.
ഈ വിഷയങ്ങളിലൊക്കെ സംയമനം പുലര്‍ത്തിയ ഒരു സമുദായത്തെ പ്രകോപിപ്പിച്ച് അക്രമം അഴിച്ചു വിടാനുള്ള അവസാന തന്ത്രമായാണു ഫേസ്ബുക്കിലൂടെ പ്രവാചകനേയും ഇസ്‌ലാമിനേയും അവഹേളന കൊണ്ടുള്ള പോസ്റ്റുമായി ചിലര്‍ വന്നത്. ഇവിടെ മുസ്‌ലിംകളില്‍ നിന്ന് വൈകാരികമായി ഉണ്ടാക്കപ്പെടുന്ന അക്രമങ്ങള്‍ അവര്‍ക്ക് കിട്ടുന്ന അംഗീകാരമാവും. ഇനിയും ഇസ്‌ലാമിനെ തെറ്റിധരിച്ചു വെച്ചിരിക്കുന്ന വലിയൊരു സമൂഹത്തിനു മുന്നില്‍ കൂടുതല്‍ തെറ്റിധാരണകള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഇസ്‌ലാമിന്റെ വഴിയെ നടന്നുനീങ്ങുന്ന, ധര്‍മ്മവും നീതിയും നിലകൊള്ളണം എന്ന് വിശ്വസിക്കുന്ന വലിയൊരു അമുസ്‌ലിം സമൂഹത്തിന്റെ വഴി തടയല്‍ എളുപ്പമാവുകയും ചെയ്യും.
.
മുമ്പ് പ്രവാചകനെ ആക്ഷേപിക്കും വിധത്തില്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ വിവാദവും തുടര്‍ന്നുണ്ടായ കൈ വെട്ടലും എടുത്ത് നോക്കൂ. പ്രവാചകരേ ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ചു മുസ്ലിം വികാരത്തോട് ആദ്യം ചേര്‍ന്ന് നിന്ന പൊതുസമൂഹത്തെ പിന്നീട് ചില എന്‍.ഡി.എഫുകാര്‍ ചേര്‍ന്ന് കൈ വെട്ടിയതോട് കൂടി പൊതു സമൂഹത്തിനു മുന്നില്‍ ഇസ്‌ലാമിനെ കുറിച്ച് വലിയൊരളവില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ ഉപകരിച്ചു. പ്രവാചകനെ ആക്ഷേപിച്ചയാള്‍ സ്തുതിക്കപ്പെട്ടവനായി. അദ്ദേഹം പറഞ്ഞു 'ഞാന്‍ക്ഷമിക്കുന്നു. എന്റെ മതം അതാണു പടിപ്പിക്കുന്നതു'....ഖൈറു ഉമ്മത്ത് തീവ്രവാദികളുമായി....
പ്രകോപനത്തിന്റെ പല മുഖങ്ങലുമായും പലരും ഇനിയും വരും. ഇത്തരം നീക്കങ്ങളെ പക്വമായനിലപാടുകളിലൂടെ ചെറുത്തു തോല്‍പ്പിക്കാന്‍ മുസ്ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്...

കല്ലട്ര മാഹിന്‍ ഹാജി
(വൈ.പ്രസിഡണ്ട്:
കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ്)
 
 















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.