കാസര്‍കോട്: തിന്മയുടെ ശക്തികള്‍ക്കെതിരായ മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കി മുസ്‌ലിം മതവിശ്വാസികള്‍ ബദര്‍ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വെളളിയാഴ്ച നാടെങ്ങും വിവിധ അനുസ്മരണം പരിപാടികളും അന്നദാനവും നടന്നു.
വിശുദ്ധ റംസാന്‍ 17 ാം ദിനമായ വെളളിയാഴ്ച അസര്‍ നമസ്‌കാരനന്തം മസ്ജിദുകളില്‍ നടന്ന മൗലീദ് സദസ്സുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വെളളയാഴ്ചത്തെ ഖുത്തുബ പ്രഭാഷണത്തില്‍ ഇമാമുമാര്‍ ബദര്‍ ദിന സന്ദേശം നല്‍കുകയുണ്ടായി.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക പ്രബോധനവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ പ്രവാചകര്‍ മുഹമ്മദ് നബി (സ) ക്കെതിരെ അതിശക്തമായ ആക്രമണമാണ് ഖുറൈശികള്‍ അഴിച്ചുവിട്ടത്. കല്ലെറിഞ്ഞു, കൂക്കിവിളിച്ചു, ഉപജീവനമാര്‍ഗങ്ങള്‍ കൊട്ടിയടച്ചു, പട്ടിണിക്കിട്ടു, എല്ലാം പ്രവാചകര്‍ ക്ഷമിച്ചു. എന്നിട്ടും അക്രമം തുടര്‍ന്നപ്പോഴാണ് ബദര്‍ രണാങ്കണത്തിലിറങ്ങാന്‍ അല്ലാഹുവിന്റെ അനുമതി ലഭിക്കുന്നത്.

അബൂജഹലിന്റെ നേതൃത്വത്തില്‍ അതിശക്തരായ സായുധസേനയെ കേവലം നബി (സ)യും സ്വഹാബികളുമടങ്ങിയ 313 പേര്‍ സധൈര്യം നേരിട്ടു. അവരില്‍ 14 പേര്‍ രക്തസാക്ഷികളായി. ഒടുവില്‍ നന്മ വിജയിച്ചു. സത്യാസത്യ വിവേചന ദിനമെന്നാണ് ബദ്‌റിനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനായിരുന്നു ബദര്‍. എ ഡി 624 ജനുവരി മാസത്തില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment