Latest News

ജയ്പൂരില്‍ രണ്ട് തലകളുള്ള ആണ്‍കുഞ്ഞ് പിറന്നു

ജയ്പൂര്‍: ജയ്പൂരില്‍ ടോങ്കിലെ ആശുപത്രിയില്‍ രണ്ട് തലകളുമായി ആണ്‍കുഞ്ഞ് പിറന്നു. തലകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടകുട്ടികള്‍ക്ക് ശരീരം ഒന്നാണ്. തല, നാഡീവ്യൂഹം, നട്ടെല്ലെന്ന് എന്നിവ രണ്ടാണെങ്കിലും കുട്ടിക്ക് ഒരു ഹൃദയവും വയറുമാണ് ഉള്ളത്.

രണ്ട് തലകളും ഒരു ശരീരവുമായി ഇരട്ടകള്‍ പിറക്കുന്നത് അപൂര്‍വ്വമാണ്. വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥ് ഡൈസെഫാലിക് പരാപാഗസ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലാധ്യമായാണ് ഈയവസ്ഥയിലുള്ള കുഞ്ഞ് ജനിക്കുന്നത്.
ശരീരം വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണെങ്കിലും കുട്ടിയെ രക്ഷിക്കാനാവുമെന്നാണ് ജെ.കെ ലോണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവനായി മല്ലിയിടുന്ന കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ വിദഗ്ദഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിയാവുന്ന ചികിത്സ നല്‍കുമെന്ന് ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ എസ്.ഡി ശര്‍മ്മ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.