പ്രതാപ്ഘട്ട്: എയ്ഡ്‌സ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ അനാഥരായ അഞ്ചു പിഞ്ചുകുട്ടികളെ ബന്ധുക്കള്‍ ആട്ടിയോടിച്ചു. ഉത്തര്‍പ്രദേശിലെ ജമുവയിലാണ് സംഭവം. ബന്ധുക്കള്‍ കൈയൊഴിഞ്ഞതോടെ കുട്ടികള്‍ ശ്മശാനഭൂമിയില്‍ അഭയം തേടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയ്ഡ്‌സിനെ കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ സര്‍ക്കാര്‍ നടത്തുന്ന വ്യാപക പ്രചാരണം ഫലം കാണുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.
പതിനേഴ് വയസ്സുമുതല്‍ ഏഴ് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ശ്മശാനത്തില്‍ കഴിയുന്നത്. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് അനാഥരായത്. മൂന്നു മാസം മുന്‍പാണ് ഇവരുടെ മാതാപിതാക്കള്‍ മരിക്കുന്നത്. ഇതോടെ രോഗം കുട്ടികളില്‍ നിന്നു പകരുമെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ ഇവരെ നാട്ടില്‍ നിന്നും ഓടിച്ചുവിട്ടു. ഇതോടെ ഒരിടത്തും അഭയം കിട്ടാത്ത കുട്ടികള്‍ മാതാപിതാക്കളുടെ ശവക്കുഴികള്‍ക്കു സമീപത്തേക്ക് താമസം മാറ്റി. ശ്മശാനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി രണ്ട് പഴയ കട്ടിലുകള്‍ പിടിച്ചിട്ടാണ് കുട്ടികളുടെ താമസം. ഭക്ഷണം ഉണ്ടാക്കുന്നതും ഇവിടെതന്നെയാണ്. നാട്ടുകാരില്‍ നിന്നും ഭിക്ഷയെടുത്താണ് ഇവരുടെ ഉപജീവനം.
എന്നാല്‍ ഇവരെ ശ്മശാനത്തില്‍ നിന്നും ഓടിക്കാന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ തങ്ങളുടെ പൂര്‍വ്വികരുടെ കല്ലറകള്‍ അശുദ്ധമാക്കുമെന്നാണ് ഇവരുടെ വാദം.
സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കുട്ടികള്‍ക്ക് വീട് വാഗ്ദാനം ചെയ്തു സര്‍ക്കാരും മുന്നോട്ടുവന്നു. ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് വീട് നല്‍കാമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment