Latest News

ദമ്പതിമാര്‍ കണ്ടുകൊണ്ടിരിക്കെ ടി.വി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

മംഗലാപുരം: ദമ്പതിമാര്‍ കണ്ടുകൊണ്ടിരിക്കെ ടി.വി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരസ്യത്തിന്റെ ഇടവേളയില്‍ ഇരുവരും അകത്തേക്കുപോയതിനാല്‍ ആളപായമുണ്ടായില്ല. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

ബല്‍ത്തങ്ങടി കുക്കേഡിയില്‍ റിട്ട. പോലീസുകാരനായ സുബ്ബറാവുവിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ ഭാര്യ ജയലക്ഷ്മിയോടൊപ്പം ടി.വി.യില്‍ പരിപാടി കാണുകയായിരുന്നു. പരസ്യം വന്നപ്പോള്‍ ജയലക്ഷ്മി അടുക്കളയിലേക്കും സുബ്ബറാവു കുളിമുറിയിലേക്കും പോയി. അടുത്തനിമിഷം വന്‍ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ട് ഇരുവരും വന്നുനോക്കിയപ്പോള്‍ കണ്ടത് ടി.വി. തകര്‍ന്നു കിടക്കുന്നതാണ്. ടൈല്‍സും തൂണുകളും പൊട്ടിയിട്ടുണ്ട്.

പൊട്ടിത്തെറിയില്‍ നിന്നുണ്ടായ തീ തൊട്ടടുത്ത കാലിത്തൊഴുത്തിലേക്ക് പടര്‍ന്ന് തൊഴുത്തിലുണ്ടായിരുന്ന ഉണങ്ങിയ വൈക്കോലിനും തീപ്പിടിച്ചു. തൊഴുത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി. കാലികളെ ഉടന്‍ അഴിച്ചുകെട്ടിയതിനാല്‍ പരിക്കില്ല. ഒന്നരവര്‍ഷംമുമ്പ് വാങ്ങിയതാണ് ടി.വി. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് കരുതുന്നു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.