Latest News

സലാലയില്‍ നിന്ന് കേരളത്തിലേക്ക് ഒരു മൊബൈല്‍ ഫോണ്‍

മസ്കത്ത്: സലാലയില്‍ നിന്ന് കേരളത്തിലേക്ക് ഒരു മൊബൈല്‍. അതുവരുന്നത് പക്ഷെ മലയാള സിനിമയിലൂടെയാണ്. പുതുമുഖ നായകരിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍െറ പുതിയ ചിത്രം. സിനിമക്ക് പേരിട്ടു: ‘സലാലയിലെ മൊബൈല്‍ ഫോണ്‍’. പ്രമുഖ ചലച്ചിത്ര താരം മമ്മുട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍.

സലാലയുമായി ചില ബന്ധങ്ങള്‍ കഥക്കുണ്ടാകുമെങ്കിലും ചിത്രീകരണത്തിന്‍െറ ലൊക്കേഷന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗള്‍ഫില്‍ ചിത്രീകരണമുണ്ടാകും. എന്നാല്‍ സലാലയില്‍ ചിത്രീകരിക്കുമോയെന്ന് പറയാറാട്ടില്ല. അവസാന ഘട്ടത്തില്‍ മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ. എന്നാല്‍ സലാല മുഖ്യ പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു.
ആന്‍ മെഗാ മീഡിയക്ക് വേണ്ടി ആന്റേ ജോസഫ് നിര്‍മിക്കുന്നതാണ് സലാലയിലെ മൊബൈല്‍ ഫോണ്‍. ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ശരത്താണ്.
ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന ‘പട്ടം പോലെ’യിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഇതിനുശേഷം ‘നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി’ എന്ന സിനിമയുടെ റിലീസിംഗും പ്രൊമോഷനുമുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ഈ സിനിമ പെരുന്നാളിനോട നുബന്ധിച്ച് റിലീസിംഗിന് ഒരുങ്ങിയിരിക്കുകയാണ്. ഇത് കഴിഞ്ഞാകും ‘സലാലയിലെ മൊബൈല്‍ ഫോണ്‍’ ചിത്രീകരണം ആരംഭിക്കുക. സെപ്തംബറില്‍ ചിത്രീകരണം തുടങ്ങാനാണ് അലോചന. നസ്റിയ നായികയാവുമെന്ന് സൂചനയുണ്ടെങ്കിലും ഇതടക്കം മറ്റ് താരങ്ങളുടെ കാര്യത്തിലൊന്നും അന്തിമ തീരുമാനമായിട്ടില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.