പതിനാല് വര്‍ഷത്തിന് ശേഷം മഞ്ചുവാര്യര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നു. തിങ്കളാഴ്ച നടക്കുന്ന കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മഞ്ജു എത്തുന്നത്. മഞ്ജുവിനൊപ്പം ബിഗ്ഗ്ബി അമിതാബച്ചനും പരസ്യചിത്രത്തില്‍ ഒന്നിയ്ക്കും.
മുംബൈയിലെ ദാദസാഹിബ് ഫാല്‍കെ ഫിലിംസിറ്റിയിലാണ് പരസ്യത്തിന്റെ ചിത്രീകരണം നടക്കുന്നത്.രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരസ്യത്തിന്റെ ചിത്രീകരണം മഞ്ജുവിന്റെ മടങ്ങിവരവിന്റെ മുന്നോടിയായാണ് പ്രേക്ഷകര്‍ കാണുന്നത്.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യങ്ങളുടെ ഏറ്റവും പുതിയ ശ്രേണിയിലാണ് അമിതാബും മഞ്ജുവും ഒന്നിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ. ശ്രീകുമാറാണ് പരസ്യചിത്രം ഒരുക്കുന്നത്.
രണ്ട് മിനിറ്റ് നേരമുള്ള ചിത്രത്തിന് ഒന്നര കോടി രൂപയാണ് ചിലവ്. എന്നാല്‍ ഏതൊക്കെ ചമയങ്ങളിലാകും താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്നത് പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment