ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും അവധി വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഇന്റര്‍നെറ്റ് ലോകത്തെ പകിതയോളം പേര്‍ ഫേസ്ബുക്കിനും ട്വിറ്ററിനുമൊക്കെ ഒരു അവധി വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് സര്‍വേകള്‍ പറയുന്നത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ സമയം കൊല്ലികളാണെന്നും അനാവശ്യകാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നാണ് പലരുടേയും അഭിപ്രായം.
hub MyLife.com ആണ് സര്‍വേ നടത്തിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ എണ്ണം പെരുകുന്നതും അനാവശ്യ മെസേജുകള്‍ വരുന്നതുമാണ് ഇവരെ ചൊടിപ്പിക്കുന്നത്.
വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ദിവസേന അരമണിക്കൂറോളം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment