Latest News

അപകട ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മക്കയില്‍ അത്യാധുനിക സംവിധാനം

മക്ക: അപകടങ്ങള്‍ ഉണ്ടായാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മക്കയില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മക്ക സിവില്‍ ഡിഫന്‍സ് മേധാവി ജനറല്‍ ഖലഫ് അല്‍മ തറഫി അറിയിച്ചു.

മൂന്ന് ക്യാമറകള്‍ ഘടിപ്പിച്ച സംവിധാനമാണ് മക്കയില്‍ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകള്‍ അപകട സമയത്തെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു കൊടുക്കും. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനാണ് ഇത്തരം സംവിധാനം ഒരുക്കിയിരിക്കുന്നത്.

അത്യധുനിക ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും മക്ക സിവില്‍ ഡിഫന്‍സ് അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.