Latest News

ഭാവനയുടെ വിവാഹം ഉടന്‍; വരന്‍ രാജീവ് പിള്ളയല്ല

തെന്നിന്ത്യന്‍ നായിക ഭാവനയുടെ വിവാഹം ഉടനെ നടക്കും. ഭാവന തന്നെയണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രണയ വിവാഹമാണോ, അറേഞ്ച്ഡ് വിവാഹമാണോ എന്നത് സംബന്ധിച്ച് വ്യക്തത നല്‍കാന്‍ ഭാവന തയ്യാറായില്ല. ഇതു രണ്ടുമാകാന്‍ സാധ്യതയുണ്ടെന്നാണ് ഭാവനയുടെ പ്രതികരണം.

ലിവിംഗ് റ്റുഗദര്‍ ജീവിതത്തോട് തനിക്ക് താത്പര്യമില്ലെന്നും കല്യാണം ഗുരുവായൂരില്‍ വെച്ചാണ് നടക്കുകയ എന്നും ഭാവന വ്യക്തമാക്കി. തന്നെ നടന്‍ രാജീവ് പിള്ളയെ ബന്ധപ്പെടുത്തിയുള്ള ഗോസിപ്പ് വാര്‍ത്തകളില്‍ അസംബന്ധമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുമ്പോഴാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. രാജീവ് പിള്ള കേരള സ്ട്രൈക്കേസ് താരവും താന്‍ ഈ ടീമിന്റെ അംബാസഡറുമായിരുന്നു. ഇതില്‍ കൂടുതല്‍ ബന്ധം രാജീവ് പിള്ളയുമായി തനിക്കില്ലെന്നും ഭാവന വ്യക്തമാക്കി.

ഭാവനയെയും തന്നെയും ചേര്‍ത്തുള്ള ഗോസിപ്പുകളില്‍ വസ്തുതയില്ലെന്ന് നേരത്തെ രാജീവ് പിള്ളയും വ്യക്തമാക്കിയിരുന്നു. ഭാവനയോട് എനിക്ക് പ്രണയമില്ല. ഞാനവരോട് വളരെക്കുറച്ചേ സംസാരിക്കാറു പോലുമുള്ളൂ. കളിക്കിടെ എനിക്ക് പരിക്ക് പറ്റിയപ്പോള്‍ എന്നെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും ഓടിയെത്തിയത് ഭാവന മാത്രമല്ല, മോഹന്‍ലാല്‍ ഉള്‍പ്പടെ ടീമിലെ എല്ലാവരുമുണ്ടായിരുന്നു എന്നും രാജീവ് പിള്ള വ്യക്തമാക്കിയിരുന്നു.

പിന്നെ, പ്രിയദര്‍ശന്റെ മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദിപ്പതിപ്പില്‍ ഭാവനയെ നായികയാക്കാന്‍ രാജീവ് പിള്ള ശുപാര്‍ശ ചെയ്തുവെന്നും ഗോസിപ്പ് വാര്‍ത്തയുണ്ടായിരുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.