ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകരും മത്സരാര്‍ഥികളും. ഈ മാസം 16-ന് തുടങ്ങുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ ദുബായിലെത്തിക്കൊണ്ടിരിക്കുകയാണ്. അനുബന്ധമായി നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ പരമ്പര റംസാന്‍ ഒന്നിന് തുടങ്ങി.
യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശപ്രകാരമാണ് 1997-ല്‍ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍മത്സരത്തിന് തുടക്കംകുറിച്ചത്. ശൈഖ് മുഹമ്മദാണ് മത്സരങ്ങളുടെ പിന്നിലെ ശക്തി.
ഇത്തവണ 88 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഖുര്‍ആന്‍ പൂര്‍ണമായും അര്‍ഥമുള്‍ക്കൊണ്ട് മനഃപാഠമാക്കുകയും അത് കൃത്യതയോടെ അവതരിപ്പിക്കുകയും വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്ന മത്സരാര്‍ഥിയായിരിക്കും വിജയി. നിരവധി കടമ്പകള്‍ കടന്ന് വിജയിയാകുന്ന യുവ പണ്ഡിതന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒന്നര ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കും. എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ ഖുഖആര്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്.
റംസാനില്‍ ദുബായിലെയും പരിസരങ്ങളിലെയും ഇസ്‌ലാമിക വിജ്ഞാന കുതുകികള്‍ക്ക് ലഭിക്കുന്ന അപൂര്‍ വ അവസരങ്ങളിലൊന്നാണ് ഹോളി ഖുര്‍ആന്‍ മത്സരം. അന്താരാഷ്ട്രതലത്തില്‍ പ്രഗല്ഭരായ യുവപണ്ഡിതരുടെ പാരായണ മത്സരത്തിനൊപ്പം ലോക ഇസ്‌ലാമിക പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്യാം. അറബിഭാഷയ്ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി, ഭാഷകളിലും വര്‍ഷംതോറും പ്രഭാഷണങ്ങള്‍ നടക്കാറുണ്ട്. ഖിസൈസിലെ ജാമിയത്തുല്‍ ഇസ്‌ലാം ഹാളിലാണ് വിദേശ ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍ നടക്കുന്നത്. വിദേശികള്‍ക്കുള്ള പ്രഭാഷണങ്ങള്‍ 18-ന് തുടങ്ങി 27-ന് അവസാനിക്കും. രാത്രി 10.30-ന് പ്രഭാഷണം തുടങ്ങും.
എന്നാല്‍, ലോക മുസ്‌ലിംകളെല്ലാം കാതോര്‍ക്കുന്ന ഒന്നാണ് ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കപ്പെടുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വം. ലോകതലത്തില്‍ ഇസ്‌ലാം മതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന പുരസ്‌കാരമാണിത്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫ് അല്‍ ഖറദാവി, മക്ക ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ റഹ്മാന് അല് സുദൈസ്, യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമൊക്കെ മുന്‍വര്‍ഷങ്ങളില്‍ ഇസ്‌ലാമിക വ്യക്തിത്വങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരാണ്.
ഇബ്രാഹിം ബൂമില്ഹയാണ് വര്‍ഷങ്ങളായി ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷസ്ഥാനം വഹിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment