അഗര്‍ത്തല: വിവാഹശേഷം മതംമാറ്റത്തിന് തയ്യാറാകാത്ത മകളുടെ ഭര്‍ത്താവിനെ പിതാവ് തലയറുത്ത് കൊന്നു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗോബിന്ദ ജമാതിയ ആണ് ഹിന്ദു മതത്തിലേക്ക് മാറാന്‍ തയ്യാറാകാതിരുന്ന ക്രിസ്ത്യന്‍ യുവാവ് തപസ് ബിനിനെ തലയറുത്ത് കൊന്നത്.
ഗോബിന്ദയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 20 വരെ കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

മൂന്ന് വര്‍ഷം മൂമ്പാണ് തപസ്, ഗോബിന്ദയുടെ മകളെ വിവാഹം ചെയ്തത്. വിവാഹത്തെ അംഗീകരിക്കാതിരുന്ന ഗോബിന്ദ മതംമാറ്റത്തിന് തപസിനെ നിര്‍ബന്ധിച്ചിരുന്നതായി തപസിന്റെ ഭാര്യയും ഗോബിന്ദയുടെ മകളുമായ ജെന്റുലി പറഞ്ഞു. മതം മാറ്റത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തപസിനെ തന്റെ പിതാവ് വധിച്ചതെന്നും തന്നെയും മകനെയും കൊല്ലുമെന്ന് ഭയക്കുന്നതായും ജെന്റുല പോലീസിനോട് പറഞ്ഞു.
മന്ത്രവാദിയായ കൃഷ്ണപാണ്ഡയുടെ സഹായത്തോടെയാണ് ഗോബിന്ദ തപസിനെ വധിച്ചത്. തപസിനെ കൊല്ലുന്നതിനു മുമ്പായി പരമ്പരാഗത ആചാരങ്ങള്‍ ചെയ്തതായും പോലീസ് പറഞ്ഞു.
ത്രിപുര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ഗോബിന്ദ.
മന്ത്രവാദിയായ കൃഷ്ണപാണ്ഡയുടെ സഹായത്തോടെയാണ് ഗോബിന്ദ തപസിനെ വധിച്ചത്. തപസിനെ കൊല്ലുന്നതിനു മുമ്പായി പരമ്പരാഗത ആചാരങ്ങള്‍ ചെയ്തതായും പോലീസ് പറഞ്ഞു.
ത്രിപുര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ഗോബിന്ദ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment