കണ്ണൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ എംഎല്‍എമാര്‍ക്കുനേരേയുണ്ടായ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ചും എല്‍എഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ പരക്കെ അക്രമം.
തില്ലങ്കേരി വാഴക്കാലില്‍ കെ.പി. കുഞ്ഞിക്കണ്ണന്‍ സ്മാരക കോണ്‍ഗ്രസ് ഭവന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ ടിവി, ഫര്‍ണിച്ചറുകള്‍ എന്നിവ അടിച്ചു തകര്‍ത്തശേഷം പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ചു തീയിട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പരിസരവാസികള്‍ ഓഫീസിനകത്തു തീ കത്തുന്നതു കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി സിഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഒളവിലത്തെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം അടിച്ചു തകര്‍ത്തശേഷം ഫര്‍ണിച്ചറുകള്‍ കത്തിച്ചു. പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കെ.ടി. വിജയന്റെ വീടിനുനേരേയുണ്ടായ അക്രമത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് അടിച്ചു തകര്‍ത്തു. കീച്ചേരിയിലെ കല്യാശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഫര്‍ണിച്ചറുകള്‍ തകര്‍ത്തശേഷം റോഡിലേക്കു വലിച്ചെറിഞ്ഞു. ഓഫീസിലെ ഫാനുകളും നേതാക്കളുടെ ഫോട്ടോകളും നശിപ്പിച്ചിട്ടുണ്ട്.
വട്ടിപ്രത്തെ ഇന്ദിരാജി വായനശാല തകര്‍ത്തു മുഴുവന്‍ ഫര്‍ണിച്ചറുകളും ടിവിയും നശിപ്പിച്ചു. കണ്ണപുരം കീഴറയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനും അടിച്ചു തകര്‍ത്തു. ഹര്‍ത്താലില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു ജില്ലയിലെങ്ങും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറേറ്റിന്റെ ഗേറ്റുകള്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തി ബന്തവസാക്കിയിരുന്നു. നഗരത്തില്‍ ജലപീരങ്കി വാഹനമായ വരുണ്‍, സായുധ പോലീസ വാഹനമായ വജ്ര എന്നിവയെയും സജ്ജമാക്കിയിരുന്നു.
ഇരിട്ടി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ആശുപത്രി, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അപൂര്‍വം വാഹനങ്ങള്‍ മാത്രമാണു സര്‍വീസ് നടത്തിയത്. ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. പോലീസ് കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കരുവഞ്ചാല്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. നടുവില്‍, ചപ്പാരപ്പടവ്, കരുവഞ്ചാല്‍, കുടിയാന്മല എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പൂവ്വം, നടുവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. മലയോര മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment