Latest News

എം.വി. ജയരാനെതിരായ കേസ് കോടതി തള്ളി

കണ്ണൂര്‍: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന രാധാകൃഷ്ണപിള്ളക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സിപിഎം സംസ്ഥാനകമ്മറ്റിയംഗം എം.വി. ജയരാജനെതിരേ കണ്ണൂര്‍ പോലീസ് സ്വമേധയാ എടുത്ത കേസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കെ. കൃഷ്ണകുമാര്‍ തള്ളി. കോഴിക്കോട് എസ്എഫ്‌ഐ മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കണ്ണൂരില്‍ എസ്എഫ്‌ഐ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴാണു കേസിനാസ്പദമായ പരാമര്‍ശം ജയരാജനില്‍നിന്നുണ്ടായത്.

യൂണിഫോം അഴിച്ചുവച്ചാല്‍ കമ്മീഷണറെ ആര്‍ക്കും തല്ലാം എന്ന രീതിയിലുള്ളതായിരുന്നു പരാമര്‍ശം. കേരള പോലീസ് ആക്ട് 117ഇ, ഐപിസി 116117 എന്നീ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.

പോലീസിന്റെ കൃത്യനിര്‍വഹണം തടയുംവിധം പ്രവര്‍ത്തിച്ചു എന്നതു നിയമപരമായി നിലനില്‍ക്കില്ലെന്നു ജയരാജനുവേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രന്‍ വാദിച്ചു. പ്രസംഗത്തിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന് ദേഹോപദ്രവമോ മറ്റോ ഏല്‍ക്കാത്തതിനാല്‍ ഐപിസി പ്രകാരമുള്ള കുറ്റാരോപണവും ബാധകമല്ലെന്നു കോടതി നിരീക്ഷിച്ചു. 2011 ഒക്ടോബര്‍ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.