തിരുവനന്തപുരം: പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മണക്കാട് വിദ്യാധിരാജ ലെയ്ന്‍ ടി.സി 41-2293 ല്‍ വിജയരാജന്‍ ( 55 ) ആണ് മരിച്ചത്. കോണ്‍ഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കവേയാണ് ഇയാള്‍ കുഴഞ്ഞുവീണത്. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോണ്‍ഗ്രസിന്റെ ബാനറുകളും ഫ്‌ളക്‌സും നശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. മണക്കാട് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം തുടങ്ങിയപ്പോള്‍മുതല്‍ വിജയരാജന്‍ ഒപ്പമുണ്ടായിരുന്നു. വൈകീട്ട് ആറിന് മണക്കാട് പോസ്റ്റോഫീസിന് സമീപമെത്തിയപ്പോഴാണ് വിജയരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ 108 ആംബുലന്‍സിന്റെ സഹായം തേടി ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുവാങ്ങി. വിജയരാജന്‍ മുമ്പ് സെന്‍ട്രല്‍ ജയിലില്‍ താത്കാലിക ജയില്‍വാര്‍ഡനായി ജോലി ചെയ്തിരുന്നു. ഭാര്യ: ആമിനാബീവി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment