Latest News

മകളെ പീഡിപ്പിച്ച കേസിന്റെ വിചാരണയ്ക്കിടെ അമ്മയ്ക്ക് ബോധക്ഷയം

തലശ്ശേരി: ബുദ്ധിമാന്ദ്യം സംഭവിച്ച മകളെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണവേളയില്‍ ബോധക്ഷയം സംഭവിച്ച അമ്മയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ ചെറുപുഴയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചെന്നാണ് കേസ്.

കേസില്‍ പരാതിക്കാരിയായ കുട്ടിയുടെ അമ്മയ്ക്ക് തിങ്കളാഴ്ച പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയില്‍ ബോധക്ഷയമുണ്ടായി. വിചാരണ നിര്‍ത്തിവെച്ച് തലശ്ശേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്​പത്രിയില്‍നിന്ന് ചൊവ്വാഴ്ച മൊഴിനല്കാന്‍ അമ്മ വീണ്ടും കോടതിയിലെത്തി.

ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി മുമ്പാകെയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ബോധക്ഷയത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാനായില്ല. വിചാരണ 31ലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യു ഹാജരായി. 2007ലാണ് കേസിനാസ്​പദമായ സംഭവം നടന്നത്.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.