ഉദുമ: ജില്ലയില്‍ കടപ്പുറത്ത് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി അടിഞ്ഞു. ഉദുമ പടിഞ്ഞാറ് ജന്മ കടപ്പുറം, കോട്ടിക്കുളം കുറുംബ കടപ്പുറം എന്നിവടങ്ങളിലാണ് ടാങ്കറുകള്‍ അടിഞ്ഞത്. ചൊവ്വാഴ്ച കുമ്പള ബേരിക്ക, മൊഗ്രാല്‍ എന്നിവിടങ്ങളിലായി നാല് ടാങ്കറുകള്‍ അടിഞ്ഞിരുന്നു.
കുമ്പള മുട്ടം ബേരിക്ക കടപ്പുറത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് കൂറ്റന്‍ ടാങ്കറുകള്‍ അടിഞ്ഞത്. രാത്രി 7.45ന് കാസര്‍കോട് കോയിപ്പാടി കൊപ്പളം കടപ്പുറത്തും ടാങ്കര്‍ അടിഞ്ഞു. ബേരിക്ക കടപ്പുറത്ത് പരസ്പരം ഇരുമ്പ് ഹോള്ഡറുകളാല് ബന്ധിച്ച നിലയില്‍ ഏഴുമീറ്ററോളം നീളമുള്ള വെള്ള നിറത്തിലുള്ള ടാങ്കറുകളില്‍ ഒന്ന് തീപിടിച്ചു കരിഞ്ഞ നിലയിലാണ്. മൂന്നു ടാങ്കറുകളില്‍ ഒന്നിന് 24,000 ലീറ്ററും രണ്ടാമത്തേതിന് 24,300 ലീറ്ററും സംഭരണ ശേഷിയുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് വിട്ടുപോയതാവാം ടാങ്കറുകളെന്നാണ് നിഗമനം.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment