കട്ടപ്പന: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ഷെഫീക്കിന്റെ തലച്ചോറിലെ നീര് കുറഞ്ഞുതുടങ്ങി.കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. കെ.മഹാദേവന്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കട്ടപ്പനയിലെത്തി കുട്ടിയെ പരിശോധിച്ചു.
മൊത്തത്തില്‍ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. വേദനയോട് പ്രതികരിക്കുന്നുണ്ട്. കുട്ടിയുടെ സ്ഥിതിയില്‍ 40 ശതമാനം പുരോഗതിയുണ്ടായെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ആന്‍റിബയോട്ടിക്കുകളും അപസ്മാരം വരാതിരിക്കാനുള്ള മരുന്നുകളുമാണ് ഇപ്പോള്‍ നല്കുന്നത്. ട്യൂബുവഴി ഭക്ഷണവും നല്‍കുന്നു. തലയ്‌ക്കേറ്റ പരിക്ക് ഓര്‍മ്മശക്തി കുറച്ചേക്കുമോ എന്ന് ആശങ്കയുണ്ട്.
വേറെ ആസ്പത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നാണ് ഡോ. മഹാദേവന്‍ അഭിപ്രായപ്പെട്ടത്. സെന്‍റ് ജോണ്‍സ് ആസ്പത്രിയിലെ ഐ.സി.യു. എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ്. മൂന്നാഴ്ചയെങ്കിലും കഴിയാതെ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് കൂടുതലായൊന്നും പറയാനാവില്ല. കണ്ണുതുറക്കുന്നതും സ്വയം സാഹചര്യങ്ങളോട് പ്രതികരിക്കുന്നതും നല്ല സൂചനയാണ്.
തലച്ചോറിനേറ്റ ക്ഷതം ഗൗരവമുള്ളതാണ്. മര്‍ദ്ദനമേറ്റു കിടന്ന സമയങ്ങളില്‍ ഓക്‌സിജന്‍ കിട്ടാതിരുന്നതും സ്ഥിതി ദയനീയമാക്കി. കഴുത്തിന് കുത്തിപ്പിടിച്ചതിനാല്‍ ശ്വാസനാളത്തിന് ക്ഷതമേറ്റിട്ടുണ്ട്. തലച്ചോറിന്റെ വലതുഭാഗത്താണ് പരിക്കേറ്റിട്ടുള്ളത്. ഇത് ശരീരത്തിന്റെ ഇടതുഭാഗത്തെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, നാലര വയസ്സുമാത്രമുള്ള കുട്ടിയായതിനാല്‍ മസ്തിഷ്‌കകോശങ്ങള്‍ സ്വയം വികാസം പ്രാപിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിലെ നീര്‍ക്കെട്ട് കുറഞ്ഞുവരുന്നത് നല്ല സൂചനയാണ്.
അതേസമയം, ഷെഫീക്കിന്റെ രണ്ടാനമ്മയുടെ ഇളയകുട്ടി രണ്ടര വയസ്സുള്ള ആഷിക്കിനെ ചൊവ്വാഴ്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു. കുട്ടിയുടെ അച്ഛനമ്മമാര്‍ ജയിലിലായതിനാലാണിത്.
ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കുമളി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഷെരീഫിനെയും ഭാര്യ അനീഷയെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. പീരുമേട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ആഗസ്ത് അഞ്ചുവരെ റിമാന്‍ഡ്‌ചെയ്ത് ജയിലിലേയ്ക്കയച്ചു. വധശ്രമം, ബാലപീഡനം, ദേഹോപദ്രവം ഏല്പിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment