Latest News

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍, അമ്മയും സഹോദരനും കസ്റ്റഡിയില്‍

അഗളി: ഷോളയൂര്‍ ശിരുവാണി എസ്റ്റേറ്റില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവ് തമിഴ്‌നാട് ധാരാപുരം സ്വദേശിനി ഈശ്വരി (37), മകന്‍ സുരേഷ് (19) എന്നിവരെ ഷോളയൂര്‍പോലീസ് കസ്റ്റഡിയിലെടുത്തു.

ഈശ്വരി ഒരാഴ്ചമുമ്പ് പ്രസവിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ പ്രസവവിവരം പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്.

സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഷോളയൂര്‍ എസ്.ഐ. കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം പുറത്തെടുത്തത്. എന്നാല്‍, ചാപിള്ളയെയാണ് പ്രസവിച്ചതെന്നാണ് ഈശ്വരി പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അഗളി സി.ഐ. ആര്‍. മനോജ്കുമാര്‍ പറഞ്ഞു. 2002ലും 2008ലും ഈശ്വരി പ്രസവിച്ചിരുന്നതായും സമാനസാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെട്ടതായാണ് വിവരം
ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.