Latest News

കളിക്കാരനെ കുത്തിയതില്‍ രോഷം പൂണ്ട് കാണികള്‍ റഫറിയെ കഴുത്തറുത്ത് കൊന്നു

മറാന്‍ഹാവോ: ബ്രസീലില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ പുറത്താക്കിയിട്ടും കളിക്കളത്തില്‍ നിന്നും മടങ്ങാന്‍ വിസമ്മതിച്ച കളിക്കാരനെ കത്തി കൊണ്ട് കുത്തിയതില്‍ രോഷാകുലരായ നാട്ടുകാര്‍ റഫറിയുടെ കഴുത്തറുത്ത് കൊന്നു.റഫറിയുടെ കുത്തേറ്റ് ആസ്പത്രിയിലേക്ക് കൊണ്ടുപോവുന്നതിന് മധ്യേ ജൊസന്നിര്‍ ജോസ് സാന്റോസ് എന്ന കളിക്കാരന്‍ മരിച്ചിരുന്നു.

ജൂണ്‍ 30 നാണ് ദാരുണമായ സംഭവം നടന്നത്. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിരുന്നില്ല. മത്സരത്തിനിടെ വഴക്കുണ്ടാക്കിയ ജൊസന്നിയറിനോട് റഫറി പുറത്ത് പോകാന്‍ ആവശ്യപ്പെട്ടങ്കിലും ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കയ്യിലിരുന്ന കത്തികൊത്ത് റഫറി ജോസന്നിയറിനെ കുത്തി. ഇതാണ് കാണികളെ പ്രകോപിപ്പിച്ചത്.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. ഒട്ടോവിയ ഡി സില്‍വ എന്ന റഫറിയാണ് കൊല്ലപ്പെട്ടത്.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.