Latest News

11 വയസ്സുള്ളപ്പോള്‍ അമ്മ മകളെ സ്വന്തം കാമുകന് കാഴ്ചവെച്ചു

കാസര്‍കോട് : പതിനൊന്ന് വയസ്സുള്ളപ്പോള്‍ അമ്മ മകളെ സ്വന്തം കാമുകന് കാഴ്ചവെച്ചു; രക്ഷപ്പെട്ട് മിസ്ഡ് കോളില്‍ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി തടങ്കലിലിട്ട് പീഢിപ്പിച്ചു. ഒടുവില്‍ വേലക്കെത്തിയ വീട്ടിലെ ഉടമസ്ഥനും. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നരിപ്പാറയിലെ പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നേരിടേണ്ടിവന്നത് ക്രൂരമായ പീഢനങ്ങള്‍. 

തളങ്കരയിലെ ഒരു വീട്ടില്‍ വേല ചെയ്ത് വരുന്നതിനിടയില്‍ വീട്ടുടമസ്ഥന്റെ ശാരീരിക പീഢനത്തിനിരയായ പെണ്‍കുട്ടിയെ ഇതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി നേരത്തെ ലൈംഗിക ബന്ധത്തിനോ പീഢനത്തിനോ ഇരയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി അധികൃതര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ആറ് വര്‍ഷം മുമ്പ് മുതല്‍ തനിക്ക് നേരിടേണ്ടിവന്ന ക്രൂരമായ ലൈംഗിക പീഢനത്തിന്റെ കഥകള്‍ പെണ്‍കുട്ടി പുറത്തുവിട്ടത്. 

തനിക്ക് 11 വയസ്സുള്ളപ്പോള്‍ വീട്ടില്‍ സ്ഥിരമായി അമ്മ രാധാമണിയെ അന്വേഷിച്ച്‌ വരാറുള്ള കണ്ണൂര്‍ മാങ്ങാട്ടെ ജിനീഷ് തന്നെ നിരന്തരം ശാരീരികമായി പീഢിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അമ്മ രാധാമണി ജിനീഷില്‍ നിന്ന് ധാരാളം പണം വാങ്ങി തന്നെ ബലം പ്രയോഗിച്ച് ജിനീഷിനോടൊപ്പം മുറിയില്‍ കയറ്റിവിടുകയായിരുന്നുവെന്നും ജിനീഷ് തന്നെ നിരന്തരം പീഢിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. 

അമ്മയുടെയും അമ്മയുടെ കാമുകന്‍ ജിനീഷിന്റെയും ശല്യം സഹിക്കാനാവാതെ സഹോദരിയുടെ വീട്ടിലേക്ക് പെണ്‍കുട്ടി താമസം മാറ്റിയിരുന്നു. ഇതിനിടയില്‍ സഹോദരിയുടെ മൊബൈല്‍ഫോണിലൂടെ യാദൃശ്ചികമായി മിസ്ഡ് കോള്‍ ബന്ധംവഴി ആലക്കോട് ചാണോക്കുണ്ടിലെ അസിന്‍ എന്ന യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായി. ഇവര്‍ കൂടുതല്‍ അടുത്തതോടെ അസിന്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി. ഇതിനിടയില്‍ പെണ്‍കുട്ടിയെയും കൂട്ടി അസിന്‍ നാട്ടില്‍ നിന്ന് മുങ്ങുകയും കാസര്‍കോട് ജില്ലയിലെ മാങ്ങാട്, ചട്ടഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടക വീടുകളില്‍ മാറി മാറി താമസിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് തന്നെ അസിന്‍ നിരന്തരം ശാരീരികമായി പീഢിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. 

ഇതിനിടയില്‍ കാസര്‍കോട്ടെ ഒരു സ്ത്രീയുമായി ചരിചയപ്പെടാനിടയായി. ഈ സ്ത്രീ വഴി തളങ്കരയിലെ ഒരു വീട്ടില്‍ വേലക്കാരിയായി ജോലിയില്‍ കയറി. ഈ വീട്ടിന്റെ ഉടമയും പെണ്‍കുട്ടിയെ പീഢിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ പരാതി അനുസരിച്ച് വീട്ടുടമക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. രാധാമണിക്കും ജിനീഷിനും അസിനുമെതിരെ കേസെടുത്ത കാസര്‍കോട് പോലീസ് രണ്ട് കേസുകളുടെ അന്വേഷിച്ച്‌ ആലക്കോട് പോലീസിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.