Latest News

ശിഹാബ് തങ്ങള്‍ പാവപ്പെട്ടവരുടെ വേദനമനസിലാക്കിയ നേതാവ്: പി.കെ.കെ.ബാവ


പള്ളിക്കര: പാവപ്പെട്ട ജനവിഭാഗങ്ങളുടെ വേദന മനസിലാക്കി അവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടുനിന്ന നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ.ബാവ പറഞ്ഞു. എത്ര തിരക്കുപിടിച്ച ജീവിതത്തിനിടയിലും പാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണാന്‍ ശിഹാബ് തങ്ങള്‍ സമയം കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് ജനങ്ങളുടെ മനസില്‍ ഇടം നേടിയത്.

പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശിഹാബ് തങ്ങള്‍ ഒരു കാര്യത്തിലും രണ്ടാമനായിരുന്നില്ല. പണ്ഡിതന്മാര്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്കു മുന്നില്‍ ശിഹാബ് തങ്ങളുടെ സ്ഥാനം ഒന്നാമതായിരുന്നു. ജനങ്ങള്‍ ശിഹാബ് തങ്ങളെ നെഞ്ചിലേറ്റിയതിന്റെ തെളിവാണ് കേരളക്കരയില്‍ റമസാനില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനം. ശിഹാബ് തങ്ങളുടെ പേരില്‍ നടപ്പിലാക്കിയ ബൈത്തു റഹ്മ, കുടിവെള്ള പദ്ധതികളിലൂടെ നിരവധി പേര്‍ക്ക് അത്താണിയായ മുസ്‌ലിം ലീഗ് സര്‍വ്വ മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി അംഗീകാരം പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പി.കെ.കെ.ബാവ പറഞ്ഞു.
ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി പ്രകാരമുള്ള സഹായം മുന്നൂറ് പേര്‍ക്ക് ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി വിതരണം ചെയ്തു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.പി.കുഞ്ഞബ്ദുല്ലസ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എ.ഹംസ, ചന്ദ്രിക മുന്‍ സബ് എഡിറ്റര്‍ മലയില്‍ മൂസ കോയ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ.ബക്കര്‍, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, ട്രഷറര്‍ കെ.എ.അബ്ദുല്ല ഹാജി, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, ട്രഷറര്‍ എം.യു.അബ്ദുല്‍ റഹ്മാന്‍, ബഷീര്‍ കുന്നില്‍, മാഹിന്‍ പൂച്ചക്കാട്, ബഷീര്‍ മവ്വല്‍, അഷറഫ് മവ്വല്‍, സിദ്ധീഖ് പള്ളിപ്പുഴ, മവ്വല്‍ ഖാദര്‍ ഹാജി, അബ്ദുല്ല പള്ളിപ്പുഴ, ഷാഫി ഹാജി ബേക്കല്‍, എം.എ.മജീദ് ബേക്കല്‍, ഖാദര്‍ ഹാജി കല്ലിങ്കാല്‍, എം.ബി.ഷാനവാസ് പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.