കാസര്‍കോട്:മൊഗ്രാല്‍-പൂത്തൂര്‍ അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരയില്‍പ്പെട്ട് തോണി തകര്‍ന്നു. എന്‍ജിന്‍ കേടായി. ലക്ഷക്കണക്കിന് രൂപയുടെ വല നഷ്ടപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് തീരക്കടലില്‍ അപകടം നടന്നത്.
കാസര്‍കോട് കസബ കടപ്പുറത്തെ കെ.രവീന്ദ്രന്‍ (45), ആര്‍.രാജന്‍ (38), എസ്.ശിവപ്രസാദ് (39), എന്‍.പ്രസാദ് (35), സി.രവീന്ദ്രന്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുത്തെ നാല്പതോളംപേര്‍ ചേര്‍ന്ന് വാങ്ങിയ തോണിയാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ കടലിലിറങ്ങിയ ഇവര്‍ക്ക് മത്തി കിട്ടിയിരുന്നു. അത് മറ്റൊരു തോണിയില്‍ കരയിലെ ത്തിച്ചു. കരയിലേക്ക് വരുന്നതിനിടയിലാണ് തോണി വന്‍ തിരമാലയില്‍പ്പെട്ട് മറിഞ്ഞത്. അപകടവിവരമറിഞ്ഞ് തീരദേശ പോലീസും ഫിഷറീസ് അധികൃതരും റവന്യൂ അധികൃതരും സ്ഥലത്തെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment