തിരുവനന്തപുരം : സംസ്ഥാന വികസനത്തിലെ നാഴികക്കല്ലുകളായ കൊച്ചി സ്മാര്‍ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിലൂടെ കേന്ദ്രം വെളളിയാഴ്ച കേരളത്തിന് നല്‍കിയത് സന്തോഷത്തിന്റെ ഇരട്ടിമധുരം.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഐ.ടി കെട്ടിട നിര്‍മാണത്തിനും വിമാനത്താവളത്തിന്റെ നിര്‍മാണത്തിനുമാണ് വെളളിയാഴ്ച അനുമതി ലഭിച്ചത്.
സംസ്ഥാന തല വിദഗ്ധ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ യോഗത്തിലാണ് സ്മാര്‍ട്‌സിറ്റി നിര്‍മാണത്തിന് അനുമതി നല്‍കാനുള്ള തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് അതോറിറ്റി ചെയര്‍മാന്‍ ഡോ. എ.ഇ മുത്തുനായകം അറിയിച്ചു.
പരിസ്ഥിതി അനുമതിയുടെ കരട് തയ്യാറാക്കി അതോറിറ്റി പരിശോധിച്ച് അംഗീകരിച്ച ശേഷമേ അന്തിമ ഉത്തരവ് പുറത്തിറങ്ങൂ.

പരിസ്ഥിതി അനുമതിക്ക് തത്വത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ പദ്ധതി പ്രദേശത്ത് ആദ്യത്തെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയതായി സ്മാര്‍ട്ട്‌സിറ്റി വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിട അനുമതിക്കുള്ള പുതുക്കിയ അപേക്ഷ ഇന്ന് ഏകജാലക സംവിധാനം വഴി സമര്‍പ്പിക്കും. നേരത്തെ നല്‍കിയ രൂപരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് അപേക്ഷ നല്‍കുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാലുടന്‍ കെട്ടിടനിര്‍മാണം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ കഴിയുന്ന വിധത്തില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി സ്മാര്‍ട്ട്‌സിറ്റി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ലത്തീഫ് അല്‍മുല്ല ദുബൈയില്‍ പറഞ്ഞു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിച്ചതോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള ഒരു കടമ്പകൂടിയാണ് കണ്ണൂര്‍ വിമാനത്താവളം വിജയകരമായി പിന്നിട്ടത്. റണ്‍വേ നിര്‍മാണ പ്രവൃത്തിക്കു ടെണ്ടര്‍ അഗീകരിച്ചാല്‍ സപ്തംബറില്‍ തന്നെ നിര്‍മാണം ആരംഭിക്കാനാവുമെന്നാണ് പദ്ധതി നടത്തിപ്പുകാരായ കിയാല്‍ കരുതുന്നത്.
റണ്‍വേ നിര്‍മാണത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്ത കമ്പനികളുടെ സാമ്പത്തിക-സാങ്കേതിക നില പരിശോധന പൂര്‍ത്തിയായാല്‍ കമ്പനിയെ തെരഞ്ഞെടുത്തു ഉടന്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കും.
ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നറിയുന്നു. ഷോര്‍ട്ട് ലിസ്റ്റു തയ്യാറാക്കിയ കമ്പനികള്‍ ഉടന്‍ തന്നെ സാമ്പത്തിക-സാങ്കേതിക സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പി ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment