കടുത്തുരുത്തി: കോട്ടയം ആപ്പാഞ്ചിറയ്ക്കടുത്ത് രണ്ടു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വെ സ്റ്റേഷന് 100 മീറ്റര്‍ അകലെ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളും കുട്ടിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയും 18 വയസ് തോന്നിക്കുന്ന യുവതിയും 12 വയസു തോന്നിക്കുന്ന ആണ്‍കുട്ടിയുമാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 6.45 ഓടെ കോട്ടയം ഭാഗത്തേക്കു പോയ ഗോഹവട്ടി-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് ദുരന്തം.
ട്രെയിന്‍ വരുമ്പോള്‍ ഇവര്‍ ട്രാക്കിലൂടെ നടക്കുന്നത് കണ്ട് ഉച്ചത്തില്‍ വിളിച്ചറിയിച്ചിട്ടും മൂവരും തിരിഞ്ഞു നോക്കിയ ശേഷം ട്രാക്കിലൂടെ തന്നെ നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ വെള്ളാശ്ശേരി പെരുമന രാജു പൊലിസിനോട് പറഞ്ഞു.
ഈ സമയം ട്രെയിന്‍ ചൂളമടിക്കുകയും ചെയ്തിരുന്നു. കുട്ടിയുമായി ഇരു സ്ത്രീകളും ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. സ്ത്രീകള്‍ രണ്ടും ട്രാക്കിനുള്ളിലും കുട്ടി ട്രാക്കിന് പുറത്തുമായാണ് കിടന്നിരുന്നത്.
പാലാ ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍, കടുത്തുരുത്തി സിഐ വി രാജീവ്, എസ് ഐമാരായ എം എസ് ഷാജഹാന്‍, ലിജോ ജോസഫ് എന്നിവരും കടുത്തുരുത്തി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൂവരുടെയും മൃതശരീരങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment