Latest News

കോണ്‍ഗ്രസ് അംഗം കൂറുമാറി; വലിയപറമ്പ പഞ്ചായത്ത് യു ഡി എഫിന് നഷ്ടമായി


തൃക്കരിപ്പൂര്‍: കോണ്‍ഗ്രസുകാരായ വനിതാ അംഗങ്ങള്‍ പ്രസിഡന്റ് പദം പങ്കിടണമെന്ന ധാരണ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. ധാരണ പ്രകാരം പ്രസിഡന്റ് പദവി ലഭിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് അംഗം സി.പി.എം. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

പ്രമേയം വോട്ടിനിടുന്നതിന്റെ നിമിഷങ്ങള്‍ക്ക് മുന്‍പ് പ്രസിഡന്റിനെ രാജിവെപ്പിക്കാന്‍ നടത്തിയ ശ്രമം സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. ബുധനാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ പ്രസിഡന്റ് കെ.സിന്ധു രാജിക്കത്തുമായി എത്തിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി അവധിയായതിനാല്‍ രാജി സമര്‍പ്പിക്കാനായില്ല. ചര്‍ച്ചക്ക് ശേഷം നടന്ന ഓപ്പണ്‍ വോട്ടെടുപ്പില്‍ മാടക്കാല്‍ വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മെട്ടമ്മല്‍ ബേബി പ്രമേയത്തിനുകൂലമായി വോട്ടുചെയ്തു. തുടര്‍ന്ന് പ്രമേയം ആറിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പാസായി.
വനിതക്കായി സംവരണം ചെയ്യപ്പെട്ട പ്രസിഡന്റ് പദത്തിനു വേണ്ടി കോണ്‍ഗ്രസില്‍ കെ.സിന്ധുവും മെട്ടമ്മല്‍ ബേബിയുമാണ് രംഗത്തുണ്ടായിരുന്നത്. ഗ്രൂപ്പ് പോരിനോടുവില്‍ രണ്ടര വര്‍ഷം ഇരുവര്‍ക്കുമായി സ്ഥാനം വീതിച്ചു നല്‍കാന്‍ ധാരണയായി. ധാരണ പ്രകാരം മെയ് എട്ടിന് സിന്ധുവിന്റെ കാലാവധി കഴിഞ്ഞു. ബേബി അവകാശവാദവുമായി എത്തിയെങ്കിലും സിന്ധു മാറാന്‍ തയാറായിട്ടില്ല. 

ജില്ലാ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയും നേതൃത്വം നിസംഗത തുടരുകയും ചെയ്ത സാഹചര്യത്തില്‍ സി.പി.എം.അവിശ്വാസം കൊണ്ടുവരികയായിരുന്നു.
നിലവില്‍ 13 അംഗ ഭരണ സമിതിയില്‍ സിപിഎമ്മിന് ആറ് അംഗങ്ങളുണ്ട്. യു.ഡി.എഫിന്റെ എഴില്‍ നാല് കോണ്ഗ്രസും മൂന്ന് ലീഗ് അംഗങ്ങളുമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.