കണ്ണൂര്‍: മാധ്യമങ്ങളില്‍ വരുന്ന ചരമവാര്‍ത്തകളില്‍നിന്നു വിലാസം ശേഖരിച്ചു കേന്ദ്രസര്‍ക്കാരിന്റെ ദേശീയ കുടുംബസഹായ പദ്ധതി (എന്‍എഫ്ബിഎസ്) യില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാഫോം നല്‍കാമെന്നു പറഞ്ഞു വ്യാപക തട്ടിപ്പ്. ഗൃഹനാഥന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനു താലൂക്ക് ഓഫീസില്‍നിന്നു സൗജന്യമായി നല്‍കുന്ന അപേക്ഷാഫോറത്തിനു 336 രൂപ വരെ ഈടാക്കിയാണു തട്ടിപ്പു നടത്തുന്നത്.
അപേക്ഷയുടെ മാതൃകയും അപേക്ഷ തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമടങ്ങിയ ഒരു നോട്ടീസ് തപാല്‍ മാര്‍ഗം ആദ്യം മരണം സംഭവിച്ച വീട്ടിലെത്തുന്നു. തിരുവനന്തപുരത്തുനിന്നു രജിസ്റ്റര്‍ ചെയ്തു 168 രൂപയുടെ വാല്യൂ പേയബിള്‍ പോസ്റ്റ് (വിപിപി) ആയിട്ടാണ് ഇത് അയയ്ക്കുന്നത്. കവറില്‍ എന്താണെന്നറിയാതെ ആളുകള്‍ പണം നല്‍കി കവര്‍ വാങ്ങുന്നു. പിന്നാലെതന്നെ യഥാര്‍ഥ അപേക്ഷാഫോം 168 രൂപയുടെ വിപിപി ആയി അയച്ചുകൊടുക്കും. അപേക്ഷാഫോം സൗജന്യമായി ലഭിക്കുന്നതാണെന്ന് അറിയാവുന്നവര്‍ക്കുപോലും ഇതുവഴി പണം നഷ്ടമാകുന്നു.
സംസ്ഥാനത്താകെ നിരവധിപേര്‍ ഇതിനോടകം ഈ തട്ടിപ്പിനിരയായെന്നാണു വിവരം. തിരുവനന്തപുരം ജിഎ റോഡിലുള്ള ഒരു പബ്ലിക്കേഷന്‍സിന്റെ സീലാണു കവറിനു പുറത്തുള്ളത്. വിപിപി അയയ്ക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന വിലാസമല്ല കവറിനു പുറത്തു നല്‍കുന്നത്.
കുടുംബനാഥന്‍ മരിച്ചാല്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ 10,000 രൂപയാണ് അനുവദിച്ചിരുന്നത്. ഈ സാമ്പത്തികവര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ 10,000 രൂപ കൂടി ചേര്‍ത്ത് 20,000 രൂപയാക്കി ഇതു വര്‍ധിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment