തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ് നായര്‍ക്ക് കോടതിയില്‍ പറയാനുള്ളത് നേരിട്ട് എഴുതി സമര്‍പ്പിച്ചാല്‍ മതിയെന്ന കോടതി നിര്‍ദേശത്തോടെ പൊളിഞ്ഞത് കോടികളുടെ വിലപേശലെന്ന് റിപ്പോര്‍ട്ട്. സരിതയുടെ മൊഴിയില്‍ മന്ത്രിമാരുടെ പേരുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നാലു കോടി രൂപയുടെ വിലപേശല്‍ നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. മധ്യകേരളത്തിലെ ഒരു എ ഗ്രൂപ്പ് എം.എല്‍.എയും യു.ഡി.എഫ് നേതാവിന്റെ സഹായിയും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, ഫെനി ബാലകൃഷ്ണനുമായി വിലപേശല്‍ നടത്തിയത് ബെന്നി ബെഹന്നാന്‍ എം.എല്‍.എയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഫെനി ബാലകൃഷ്ണന്‍ 10 കോടി രൂപ ആവശ്യപ്പെട്ടതായും നാലു കോടി രൂപ ബെന്നി ബെഹന്നാന്‍ നല്‍കാമെന്ന് സമ്മതിച്ചതായും കെ. സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി കെ. ബാബുവും വിലപേശലില്‍ ഇടപെട്ടതായി അദ്ദേഹം ആരോപിച്ചു. തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സുരേന്ദ്രന് നുണക്കുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നും കെ.ബാബു പ്രതികരിച്ചു. കെ.സുരേന്ദ്രന്‍ മതിയായ തെളിവുകള്‍ പുറത്തുവിട്ടാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ.ബാബു പ്രതികരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment