കൊച്ചി: സ്വവർഗാനുരാഗികളുടെ സംഘടനയുടെ സഹായത്തോടെ മകളെ കടത്തിക്കൊണ്ടുപോയെന്ന പിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടി.
ഒറ്റപ്പാലത്തെ കോളേജിൽ പഠിക്കുന്ന ഷൊർണൂർ സ്വദേശിനിയെ ജൂലായ് അഞ്ചു മുതൽ കാണാനില്ല. ഹർജി ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി.ഡി. രാജൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഷൊർണൂർ സ്വദേശിനിയായ പെൺകുട്ടിയോടൊപ്പമാണ് മകൾ പോയതെന്നും സ്വവർഗാനുരാഗികളുടെ സംഘടനയായ 'സംഗമ'യുടെ ബാംഗ്ളൂർ ആസ്ഥാനത്തേക്കാണ് കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു. മകളെ തിരിച്ചു കിട്ടാൻ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment