തൃശൂര്‍: ഇരട്ടമക്കളെ കാണാനുള്ള ആഗ്രഹം ബാക്കിയാക്കി സമീര്‍ മുഹമ്മദ് മരിച്ചിട്ട് 27 ദിവസം. മൃതദേഹംപോലും കാണാനാവാതെ ബന്ധുക്കളുടെ കാത്തിരിപ്പു തുടരുന്നു. റംസാന്‍ ഒന്നിന് നാട്ടിലേക്ക് അവധിക്ക് വരാനിരിക്കെ സൗദി അല്‍ ഖര്‍ജില്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ച ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്ത് പുതുവീട്ടില്‍ മുഹമ്മദ് ഹുസയ്‌ന്റെ മകന്‍ സമീര്‍ മുഹമ്മദി(31)ന്റെ മൃതദേഹത്തിനായാണു മാതാപിതാക്കളും ഭാര്യയും മൂന്നു പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നത്.
അല്‍ജസീറ ഫോര്‍ഡ് കമ്പനിയുടെ അല്‍ ഖര്‍ജിലെ ശാഖയില്‍ സെയില്‍സ് കോ-ഓഡിനേറ്ററായിരുന്ന സമീര്‍ മുഹമ്മദ് ഇക്കഴിഞ്ഞ അഞ്ചിനാണ് നീന്തല്‍ക്കുളത്തില്‍ തലയിടിച്ചു വീണു മരിച്ചത്. രണ്ടുമാസം മുമ്പായിരുന്നു സമീര്‍ മുഹമ്മദിന്റെ ഭാര്യ ഷാനിഫ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കാണാനുള്ള ആഗ്രഹത്തിലായിരുന്നു സമീര്‍ മുഹമ്മദ് നാട്ടിലേക്കു വരാനിരുന്നത്. ഭര്‍ത്താവിന്റെ വരവു പ്രതീക്ഷിച്ചിരുന്ന ഷാനിഫയെ സമീര്‍ മുഹമ്മദിന്റെ മരണവിവരം അറിയിക്കാതിരുന്ന ബന്ധുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ കഴിയാതായതോടെ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ വേര്‍പാട് ഷാനിഫയെ അറിയിച്ചത്.
തൃശൂര്‍ അരിമ്പൂരിലുള്ള സഹോദരന്റെ വീട്ടില്‍ 70 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കും അഞ്ചുവയസ്സുകാരി ഷിഫയ്ക്കുമൊപ്പമാണ് ഷാനിഫ കഴിയുന്നത്. സമീര്‍ മുഹമ്മദിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് ഇന്ത്യന്‍ എംബസിയും മന്ത്രി കെ സി വേണുഗോപാലും ശ്രമം നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, സൗദിയിലെ മലയാളി സംഘടനകളുടെ ആത്മാര്‍ഥമായ ഇടപെടലാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment